വായ്പാ നിരക്കില്‍ കുറവ് വരുത്തി ഐഡിബിഐ ബാങ്ക്

April 13, 2019 |
|
Banking

                  വായ്പാ നിരക്കില്‍ കുറവ് വരുത്തി  ഐഡിബിഐ ബാങ്ക്

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് വായ്പാ നിരക്ക് കുറച്ചു. അഞ്ച് ബേസിസ് പോയിന്റ് കുറവ് വരുത്തിയാണ് ഐഡിബിഐ ബാങ്ക് വായ്പാ നിരക്കില്‍ കുറവ് വരുത്തിയിട്ടുള്ളത്. ബാങ്കിന്റെ എംസിആര്‍ 8.6 ശശതമാനമായും  9.25 ശതമാനമായും കുറഞ്ഞുവെന്നാണ് ബാങ്ക് പറയുന്നത്. ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ആലോചിച്ചിട്ടുള്ളത്. ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതോടെ രാജ്യത്തെ മിക്ക ബാങ്കുകളും പലിശ നിരക്ക് കുറവ് വരുത്താന്‍ ആലോചിച്ചേക്കുമെന്നാണ് സൂചന.

അതേസമയം ബാങ്ക്  ഒരു മാസത്തെ വായ്പാ നിരക്കിലും വന്‍ കുറവ് വരുത്തി. ഒരു മാസത്തെ വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് കുറക്കുകയും ചെയ്തു. ഇതോടെ ഒരു മാസത്തെ വായ്പാ നിരക്ക് 8.15 ശതമാനാമായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും, ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ നിരക്കില്‍ 5 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved