ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ഓഫര്‍ പെരുമഴ തുടങ്ങി; കുറഞ്ഞ നിരക്കില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കാളുടെ ഒഴുക്ക്

December 02, 2019 |
|
News

                  ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ഓഫര്‍ പെരുമഴ തുടങ്ങി; കുറഞ്ഞ നിരക്കില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കാളുടെ ഒഴുക്ക്

ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫര്‍ പെരുമഴ തുടങ്ങി. ഡിസംബര്‍ ഒന്നുമുതല്‍ അഞ്ച് വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഉത്പ്പനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് വ്യാപാരം തുടങ്ങിയിട്ടുള്ളത്.  ഇതോടെ കുറഞ്ഞ നിരക്കില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്.  അതേസമയംഡിസംബര്‍ അഞ്ച് വരെ നടക്കുന്ന 'ബിഗ് ഷോപ്പിങ് ഡെയ്സി 'ല്‍ വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണുകള്‍ പാതി വിലയ്ക്ക് ലഭ്യമാകും. 'ബിഗ് ഷോപ്പിങ് ഡെയ്സ് ' വില്‍പനയില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലിയന്‍സ്, ഫാഷന്‍ എന്നിവ ഓഫര്‍ വിലയ്ക്ക് ലഭിക്കും. ഡിസ്‌കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും നല്‍കുന്നുണ്ട്. ബിഗ് ഷോപ്പിങ് ഡെയ്‌സ് വില്‍പനയ്ക്കിടെ സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഇനങ്ങളും വാങ്ങുന്നതിന് ഫ്ളിപ്പ്കാര്‍ട്ട് വന്‍ കിഴിവ് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഎംഐ വഴി നടത്തുന്ന ഇടപാടുകള്‍ക്കും ഓഫര്‍ നല്‍കും. ഇതിനുപുറമെ, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇ-റീട്ടെയിലര്‍ 25,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവര്‍ക്കുള്ള മികച്ച അഞ്ച് ഡീലുകള്‍ ഐഫോണ്‍ 7: 30,000 രൂപയില്‍ താഴെയുള്ള ഒരു ഐഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഫ്ളിപ്പ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഐഫോണ്‍ 7 ന്റെ 32 ജിബി വേരിയന്റ് ആണ്. വിപണിയില്‍ 29,900 രൂപയ്ക്ക് ലഭ്യമായ ഫോണ്‍ ഫ്ളിപ്കാര്‍ട്ടില്‍ 24,999 രൂപയ്ക്ക് ലഭ്യമാകും.

ഗൂഗിള്‍ പിക്സല്‍ 3 എ: ഗൂഗിളിന്റെ ബജറ്റ് സ്മാര്‍ട് ഫോണ്‍ പിക്‌സല്‍ 3 എ 39,999 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ ഫോണ്‍ ഇപ്പോള്‍ 34,999 രൂപയ്ക്ക് ലഭിക്കും. 44,999 രൂപയ്ക്ക് ഇന്ത്യയില്‍ വിപണിയിലെത്തിയ പിക്സല്‍ 3 എ എക്സ് എല്‍ 39,999 രൂപയ്ക്കും ലഭിക്കും.

ഓണര്‍ 8 സി: വില്‍പന സീസണില്‍ വലിയ വില കുറച്ച മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ ഓണര്‍ 8 സി ആണ്. ഈ വര്‍ഷം ആദ്യം 4 ജിബി റാമിനും 32 ജിബി സ്റ്റോറേജ് വേരിയന്റിനും 10,999 രൂപയായി കുറച്ചിരുന്നു. ഇപ്പോള്‍ ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 7,999 രൂപയാണ് വില.

ഒപ്പോ എഫ്11 പ്രോ: ഇന്ത്യയില്‍ 24,990 രൂപയ്ക്ക് വിപണിയിലെത്തിയ ഫോണാണ് ഒപ്പോ എഫ്11 പ്രോ. ഈ ഫോണ്‍ ഇപ്പോള്‍ 12,990 രൂപയ്ക്ക് ഓഫര്‍ വിലയ്ക്ക് ലഭിക്കും. അതായത് പകുതി വിലയ്ക്കാണ് നല്‍കുന്നതെന്ന് ചുരുക്കം.

അസൂസ് സെന്‍ഫോണ്‍ 5 ഇസെഡ്: ഈ വര്‍ഷം ആദ്യമാണ് അസൂസ് സെന്‍ഫോണ്‍ 5 ഇസിന്റെ വില കുറച്ചത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഡിവൈസിന്റെ അടിസ്ഥാന വേരിയന്റ് വില 24,999 രൂപയാണ്. എന്നാല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഇത് 18,999 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved