ഐഎല്‍ ആന്റ് എഫ്എസ് സാമ്പത്തിക ക്രമക്കേട്; അന്വേഷണത്തില്‍ എല്‍ഐസി ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുന്നു

May 10, 2019 |
|
News

                  ഐഎല്‍ ആന്റ് എഫ്എസ് സാമ്പത്തിക ക്രമക്കേട്; അന്വേഷണത്തില്‍ എല്‍ഐസി ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുന്നു

ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) ന്റെ തുടര്‍ച്ചയായ അന്വേഷണത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുകയാണ് എസ്.എഫ്.ഐ.ഒ ഇപ്പോള്‍. ഐഎല്‍ ആന്റ് എഫ്എസില്‍ ഏറ്റവും വലിയ ഓഹരി ഉടമയാണ് എല്‍ഐസി. 25 ശതമാനം ഓഹരികളുള്ള എല്‍ഐസി ബോര്‍ഡ് പ്രതിനിധികളായിരുന്നു. 

മുന്‍ എല്‍ഐസി ഡയറക്ടറെ എസ്.എഫ്.ഐ.ഒ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. ഐഎല്‍ ആന്റ് എഫ് എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎഫ്‌ഐഎന്‍) ഐഎല്‍ ആന്റ് എഫ് എസ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്കിന്റെ ലിമിറ്റഡ് (ഐടിഎന്‍എല്‍) എന്നിവയുടെ വിവരങ്ങളാണ് ഏജന്‍സി അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. മറ്റ് ഐ.എല്‍ ആന്റ് എഫ് എസ് ഓഹരിയുടമകളുടെ പങ്കും എസ് ഐഐഐഒയും പരിശോധിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസി (ഐഎല്‍ ആന്റ് എഫ്എസ്) ല്‍ 13,290 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു.  സ്ഥാപനത്തിന്റെ രേഖകളില്‍ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് വ്യത്യസ്ത ഇടപാടുകളിലായി ഇത്രയും കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

 

Related Articles

© 2019 Financial Views. All Rights Reserved