ഐടിആര്‍ ഫയലിങ് മറന്നോ? നിങ്ങള്‍ക്കായി കാത്തിരിക്കുന്നു;ഭീഷണിയില്ലാത്ത ഓര്‍മപ്പെടുത്തലുമായി ആദായനികുതി വകുപ്പ്

November 16, 2019 |
|
News

                  ഐടിആര്‍ ഫയലിങ് മറന്നോ? നിങ്ങള്‍ക്കായി കാത്തിരിക്കുന്നു;ഭീഷണിയില്ലാത്ത ഓര്‍മപ്പെടുത്തലുമായി ആദായനികുതി വകുപ്പ്

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത എല്ലാവരെയും നികുതി റിട്ടേണ്‍ ഓര്‍മിപ്പിക്കാന്‍ ആദായനികുതി വകുപ്പ് . കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഓര്‍മപ്പെടുത്തല്‍ സന്ദേശം വകുപ്പ് അധികൃതര്‍ അയച്ചിരിക്കുന്നത്.  ഇത്തവണ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് 2020 മാര്‍ച്ച് 31 വരെ സമയമുണ്ടെന്നും വൈകിയതിലുള്ള ഫീസ് നിയമപ്രകാരം ബാധകമാകുമെന്നും ഇ-മെയില്‍ സന്ദേശം ഓര്‍മിപ്പിക്കുന്നു.

നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുന്നൂ' എന്ന് പറഞ്ഞാണ് മെയില്‍ അയച്ചിരിക്കുന്നത്. എല്ലാതവണത്തെയും പോലെയല്ല ശിക്ഷാനടപടികളെ കുറിച്ച് ഓര്‍മിപ്പിക്കാതെ വളരെ നല്ല രീതിയിലുള്ള ഒരു ഓര്‍മപ്പെടുത്തല്‍ സന്ദേശമാണ് ഇത്തവണ അയച്ചതെന്ന പ്രത്യേകതയും ഉണ്ട്. ജൂലൈ 31 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി. ഫോം 16 ഇഷ്യൂ ചെയ്യാനുള്ള കാലതാമസം ആദായനികുതി വകുപ്പ് ഈ സമയപരിധി ഈ വര്ഞഷം ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഇതിലും കാലതാമസം വരുത്തിയവര്‍ക്കാണ് 2020 മാര്‍ച്ച് 31വരെ സമയം നല്‍കിയത്. 

Read more topics: # Income Tax Department,

Related Articles

© 2024 Financial Views. All Rights Reserved