ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തി; യുകെ, ഫ്രാന്‍സ് എന്നീ വന്‍ ശക്തികളെ ഇന്ത്യ പിന്തള്ളി; 'വേള്‍ഡ് പോപുലേഷന്‍ റിവ്യു' പറയുന്നത് ഇങ്ങനെയൊക്കെ; മോദിയുടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ ഏറെ അകലയല്ലെന്ന് വ്യക്തം; മോദിയില്‍ വീണ്ടും ഇന്ത്യ തിളങ്ങുന്നുവോ

February 18, 2020 |
|
News

                  ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തി;  യുകെ, ഫ്രാന്‍സ് എന്നീ വന്‍ ശക്തികളെ ഇന്ത്യ പിന്തള്ളി; 'വേള്‍ഡ് പോപുലേഷന്‍ റിവ്യു'  പറയുന്നത് ഇങ്ങനെയൊക്കെ; മോദിയുടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ ഏറെ അകലയല്ലെന്ന് വ്യക്തം; മോദിയില്‍ വീണ്ടും ഇന്ത്യ തിളങ്ങുന്നുവോ

വാഷിങ്ടണ്‍: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയതായി റിപ്പോര്‍ട്ട്.  യുകെ, ഫ്രാന്‍സ് എന്നീ വന്‍ ശക്തികളായ രാജ്യങ്ങളെ ഇന്ത്യ മറികടന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ വിലയിരുത്തല്‍.  അതേസമയം വളര്‍ച്ചാ നിരക്ക്  7.5  ശമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  യുഎസ് ആസ്ഥാനമായുള്ള ' വേള്‍ഡ് പോപുലേഷന്‍ റിവ്യു' ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തവിട്ടത്.  തുറന്ന സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യന്‍ ഇക്കോണമി മാറിയെന്നും, മാത്രമല്ല,  സുതാര്യമായ സമ്പദ് വ്യവസ്ഥാണ് ഇന്ത്യക്കുള്ളതെന്നും റിപ്പോര്‍ട്ടിലൂടെ പരമാര്‍ശിക്കുന്നു.  

നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2.94  ട്രില്യണ്‍ ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്.  അതേസമയം യുകെയുടെ  സമ്പദ് വ്യവസ്ഥ  2.83 ട്രില്യണ്‍ ഡോളറും,  ഫ്രാന്‍സിന്റേത് 2.71 ട്രില്യണ്‍  ഡോളറുമാണ്.  അതേമയം purchasing power parity (PPP)  അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജിഡിപി  10.51 ട്രില്യണ്‍ രൂപയുമാണ്.  അതേസമയം ഇന്ത്യയുടെ  ആളോഹരി വരുമാനം 2,170 യുഎസ് ഡോളറും,  യുഎസിന്റേത്  62,794 ഡോളറുമാണെന്നാണ് വിലയിരുത്തല്‍. അതേസമയം ലോകത്തില്‍ അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്നത്  സേവന മേഖലയാണെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാതെ പ്രവര്‍ത്തി  സംഘടനയാണ് ' വേള്‍ഡ് പോപുലേഷന്‍ റിവ്യു'.

Related Articles

© 2024 Financial Views. All Rights Reserved