നോട്ട് അസാധുവാക്കലില്‍ നേട്ടമുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യം പടരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നത് വിചിത്ര വാദം

December 04, 2019 |
|
News

                  നോട്ട് അസാധുവാക്കലില്‍ നേട്ടമുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യം പടരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നത് വിചിത്ര വാദം

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തി പ്രതിസന്ധിയുടെ വ്യക്തമായ കാരണങ്ങളെന്തൊക്കെയാണ്. 2016 ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനമാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് വിവിധ കോണുകളില്‍  നിന്നുള്ള വിലയിരുത്തല്‍. നോട്ട് നിരോധനം മൂലം രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം തളര്‍ച്ചയിലാണ്. കാര്‍ഷിക മേഖലയിലും, റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖലയിലുമെല്ലാം ഇപ്പോഴും പ്രതസിന്ധി രൂക്ഷമാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്‍, എയര്‍ ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ കടം മൂലം പ്രവര്‍ത്തനം അവസനിപ്പിക്കേണ്ട ഗതിയിലേക്ക് എത്തിയിരിക്കുന്നു. സാമ്പത്തിക പ്രിസന്ധി മൂലം രാജ്യത്തെ വിവിധ  സ്ഥാപനങ്ങളില്‍ സ്വകാര്യവ്തക്കരണം ശരക്തമാക്കാനാണ് കേന്ദ്രസര്‍ക്കാര് ഇപ്പോള്‍ നീക്കം നടത്തുന്നത്.  

എന്നാല്‍ 2016 ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍  നേട്ടമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കിലില്‍ എന്ത് നേട്ടമുണ്ടാക്കിയെന്ന ആക്ഷേപം ശക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടു. ഭീകരവാദ ഫണ്ടിംഗിനായി സ്വരൂക്കുട്ടിയ പണം ഉപയോഗ ശൂന്യമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവില്‍ നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തുവെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കേന്ദ്രസര്‍ക്കാര്‍. അനുരാഖ് സിങ് ഠാക്കൂര്‍ കഴിഞ്ഞ  ദിവസം പാര്‍ലമെന്റില്‍ നിരത്തിയ വാദങ്ങള്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍  വിലയിരുത്തല്‍. 

നോട്ട് നിരോധനം മൂലം രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചുവെന്നും, നോട്ട് ഇടപാടുകള്‍  കുറഞ്ഞുവെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഡിജിറ്റല്‍ മേഖലയ്ക്ക്  കരുത്ത്  പകരാന്‍ നോട്ട് നിരോധനത്തിലൂടെ സാധ്യമായി.  മൂല്യത്തില്‍ പ്രചാരണമുള്ള നോട്ടുകളുടെ എണ്ണം 2.93 ലക്ഷം കോടിയായി കുറക്കാന്‍ സാധിച്ചുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2016 നവംബര്‍ എട്ടിന് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള 500 ന്റെയും, 1000 ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത് നേട്ടമായെന്നാണ് സര്‍്ക്കാര്‍ വിലയിരുത്തല്‍.  

നോട്ട് ഇടപാട് കുറഞ്ഞ് ഡിജിറ്റല്‍ പണമിടപാട് വര്‍ധിക്കുന്നു 

നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ഡിജിറ്റല്‍ മേഖല കരുത്ത് തെളിച്ചുവെന്നാണ് കണക്കുകളിലൂടെ സര്‍ക്കാര്‍ നിരത്തുന്ന വാദം. രാജ്യത്ത് 2018-2019 സാമ്പത്തികവര്‍ഷം 3,133.58 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തെ ആദ്യത്തെ മാസമായ ഏപ്രില്‍ 30 വരെ രാജ്യത്ത് 313 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ്  രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്ന ഡിജിറ്റല്‍ ഇടപാടിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. ബിഎച്ച്ഐഎം ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ഇടപാടുകളിലും വന്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2019 ജൂണ്‍ മാസത്തില്‍ ബിഎച്ച്ഐഎം ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ഇടപാട് 154.9 ലക്ഷമായി ഉയര്‍ന്നുവെന്നാണ് കേന്ദ്രമന്ത്രി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2017 ഏപ്രില്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ള കണക്ക്  31.9 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടാണ് ബിഎച്ച്ഐഎം ആപ്പിലൂടെ ഉണ്ടായിട്ടുള്ളത്. 

എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനായി ആര്‍ബിഐ 2021 വിഷന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. നോട്ട് ഇടപടുകള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ആര്‍ബിഐ വിഷന്‍ 2021ലൂടെ ലക്ഷ്യമിടുന്നത്. മികച്ച നിലവാരത്തിലുള്ള ഇ-പേമന്റ് സംവിധാനം രാജ്യത്ത് വികസിപ്പിക്കുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. രാജ്യത്ത് 2021 ഓടെ ഡിജിറ്റല്‍  ഇടപാടില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് ആര്‍ബിഐയുടെ നിരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നത്. നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 2,069 കോടിയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2021 ല്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ നാല് മടങ്ങായി വര്‍ധിച്ച് 8,707 കോടിയായി ഉയരുമെന്നാണ് ആര്‍ബിഐ പറയുന്നത്. 

രാജ്യത്ത് നോട്ട് ഇടപാടുകളുടൈ എണ്ണം കുറച്ച് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ആര്‍ബിഐ വിഷന്‍ 2021 ലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെടുക്കാനും ആര്‍ബിഐ വിഷന്‍ 2021 ലൂടെ ലക്ഷ്യമിടുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved