ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ചൈനയേക്കാള്‍ പിന്നില്‍; ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനത്തിലേക്കെത്തി

August 31, 2019 |
|
News

                  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ചൈനയേക്കാള്‍ പിന്നില്‍; ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനത്തിലേക്കെത്തി

ന്യൂഡല്‍ഹി: ഇന്ത്യ ചൈനയേക്കള്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയോ? കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് ഇന്ത്യ ചൈനയേക്കാള്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്നാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രേഖപ്പെചുത്തിയിട്ടുള്ളത്. ഒന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി ചുരുങ്ങി. അതേസമയം ചൈനയുടെ വളര്‍ച്ചാ നിരക്ക് ഏപ്രില്‍-ജൂണ്‍ വരെയുള്ള കാലയളവില്‍ രേപ്പെടുത്തിയിട്ടുള്ളത് 6.2 ശതമാനമാണ്. ഇന്ത്യയേക്കാള്‍ എത്രയോ മുന്‍പിലാണ് ചൈനയുടെ വളര്‍ച്ചാ നിരക്കെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തിനിടയിലും ഇന്ത്യക്ക് ചൈനയുടെ വളര്‍ച്ചാ നിരക്കിനെ മറികടക്കാന്‍ സാധ്യമായിട്ടില്ല.  മുന്‍പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായി രേഖപ്പെടുത്തിയപ്പോള്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.4 ശതമാനമായി രേഖപ്പെടുത്തിയിരുന്നു.    നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved