ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ആശങ്കകള്‍ ശക്തം; കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് തിരിച്ചടി

November 27, 2019 |
|
News

                  ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ആശങ്കകള്‍ ശക്തം; കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കുമോ എന്ന ആശങ്കയാണ് രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്.  രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയിലെല്ലാം വലിയ അനിശ്ചിതത്വം തന്നെയാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്.  കാര്‍ഷിക നിര്‍മ്മാണ മേഖലയിലെല്ലാം ഇപ്പോഴും തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്.  ബാങ്കിങ് മേഖലയുടെ വായ്പാ ശേഷിക്കും വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അസേമയം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷത്തെ രണ്ടാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ ഗവേഷണ ഗ്രൂപ്പ് വിലയിരുത്തിയിട്ടുള്ളത്. നവംബര്‍ 29നാണ് നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടുക. 

ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുന്നിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും കുരഞ്ഞ വളര്‍ച്ചാ നിരക്കാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തെ വര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തില്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. വിവിധ റേറ്റിങ ഏജന്‍സികളും ഇത് തന്നെയാണ് ആവര്‍ത്തിച്ച് പറയുന്നത്. 

സാമ്പത്തിക മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പുനുജ്ജീവന പാക്കേജുകളും പദ്ധതികളും ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചും, രാജ്യത്തെ 374 ജില്ലകളില്‍ വായ്പാ മേള  സംഘടിപ്പിച്ചും കേന്ദ്രസര്‍ക്കാര്‍ വിവിദ പദ്ധതികളാണ് ഇതിനകം നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ പെട്ടൊന്നൊന്നും സമ്പദ് വ്യവസ്ഥയില്‍ ഫലം കാണില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved