ഇന്ത്യ ബിസിനസ് സൗഹൃദ രാഷ്ട്രമെന്ന് പ്രധാനമന്ത്രി; ഇന്ത്യ അവസരങ്ങളുടെ തുറന്ന വേദി

November 14, 2019 |
|
News

                  ഇന്ത്യ ബിസിനസ് സൗഹൃദ രാഷ്ട്രമെന്ന് പ്രധാനമന്ത്രി;  ഇന്ത്യ അവസരങ്ങളുടെ തുറന്ന വേദി

ബ്രസീലിയ: രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയെ ആഗോള നിക്ഷേപ, ബിസിനസ്സ് സൗഹൃദ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബ്രിക്‌സ് ബിസിനസ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  കൂടിക്കാഴ്ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് ബ്രിക്‌സ് ബിസിനസ് നേതാക്കളെ ആകര്‍ഷിക്കാനും, നിക്ഷേപം എത്തിക്കാനും കൂടിക്കാഴ്ച്ചയില്‍ പ്രേരണ നല്‍കിയെന്ന് പ്രധനമന്ത്രി പറഞ്ഞു. 

ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും അഞ്ച് രാജ്യങ്ങളുടെ ഗ്രൂപ്പിംഗ് സാമ്പത്തിക വികസനത്തിന് കാരണമായതായി ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  നിലവില്‍ രാജ്യത്തെ മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.   

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നങ്ങള്‍ പൂവണിയുമോ എന്ന ആശങ്കയും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ഇപ്പോള്‍ നേരിട്ടിട്ടുള്ള മാന്ദ്യം തന്നെയാണിതിന് കാരണം.  എന്നാല്‍ ഇന്ത്യയുടെ അവസരങ്ങളുടെ നാടെന്നാണ് പ്രധാനമന്ത്രി ഉയര്‍ത്തിയ പ്രധാന വാദം.  ഇന്ത്യയില്‍ ഉണ്ടായ രാഷ്ട്രീയ സ്ഥിരത,  പ്രവചനീയമായ നയം, ബിസിനസ് സൗഹാര്‍ദ്ദ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തുറന്ന നിക്ഷേപ കേന്ദ്രമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുള്ളത്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് 50 ശതമാനവും സംഭാവന ചെയ്യുന്ന ബ്രക്‌സ് രാജ്യങ്ങളിലെ ബിസിനസ്സുകളാണ്.  

ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും, ബ്രിക്‌സ് രാജ്യങ്ങള്‍ സാമ്പത്തിക നേട്ടം കൊവിരച്ചിട്ടുണ്ടെന്നും,  നിരവധി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, സാങ്കേതികവിദ്യയിലും നവീകരണത്തിലും പുതിയ മുന്നേറ്റങ്ങള്‍ കൈവരിച്ചുവെന്നും പ്രധനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.  രാജ്യത്ത് നിക്ഷേപം ഒഴുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ അധിക സര്‍ചാര്‍ജ് വേണ്ടെന്നുവെച്ചത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved