ഇന്ത്യ ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥ; മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറയുന്നത് ഇങ്ങനെ

February 25, 2020 |
|
News

                  ഇന്ത്യ ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥ; മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി:  ലോകത്തെ മികച്ച  സാമ്പത്തിക ശക്തിയായി ഇന്ത്യാ മാറുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.  ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്ന് ഇന്ത്യയാകുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇപ്പോള്‍ വ്യക്തമാക്കിയത്.  എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ യാത്രയില്‍ മുഖ്യ പങ്ക് വഹിക്കുന്നത്  ഡിജിറ്റല്‍ മേഖലയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  

അതേസമയം ആഗോളതത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്ന് ഇന്ത്യ ആകുമെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാലിത് നേടിയെടുക്കാന്‍ അഞ്ച് വര്‍ഷമോ പത്തു വര്‍ഷമോ എന്ന കാര്യത്തില്‍ മാത്രമാണ് നമുക്കിടയിലുള്ള തര്‍ക്കവും, സംവാദവും നടന്നുകൊണ്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുമായി മുംബൈയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അംബാനിയുടെ പുതിയ പ്രസ്താവന.  

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മേഖലയുടെ വളര്‍ച്ചയിലൂടെ ഇന്ത്യക്ക് കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും പ്രീമിയം ഡിജിറ്റല്‍ സൊസൈറ്റിയായി ഇന്ത്യ ഉയര്‍ന്നുവന്നതിലൂടെ സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയെ അടയാളപ്പെടുത്തുമെന്ന് അംബാനി പറയുന്നു.  1992 ല്‍ 300 ബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യയുടേത്.  എന്നാല്‍  മൂന്ന് ട്രില്യണ്‍ ഡോളറിലേക്കുള്ള ഇന്ത്യയുടെ യാത്ര ടെക് കമ്പനികളുടെ ഉയര്‍ച്ചയാണെന്നും,  രാജ്യത്തിനകത്ത് വലിയ തോതിലുള്ള സാങ്കേതിക വിദ്യയാണ് പുതിയ തരംഗത്തിന് കാരണമായതെന്നും അംബാനി വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved