ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും

May 13, 2019 |
|
News

                  ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യപാരം 500 ബില്യണ്‍ ഡോളറിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. 2023-2024 സാമ്പത്തിക വര്‍ഷം ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഇന്‍ഡോ അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് (ഐഎസിസി) അഭിപ്രായപ്പെടുന്നത്. അതേസമയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 142 ബില്യണ്‍ ഡോളറാണുള്ളത്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഇ-കൊമേഴ്‌സ് നയവും, ജിഎസ്പി പ്രശ്‌നങ്ങളും വ്യാപാര സൗഹൃദത്തെ ബാധിക്കുമെന്നും പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇ-കൊമേഴ്‌സ് പ്രശ്‌നങ്ങളോ, ജിഎസ്പി വിഷയങ്ങളോ വഷളവാതെ നോക്കേണ്ടത് ഇരു രാജ്യത്തിന്റെയും ബാധ്യതയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈനയും, യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായവും ചില സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നുമുണ്ട്. 200ല്‍പരം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

 

Related Articles

© 2019 Financial Views. All Rights Reserved