ജിഡിപി 5% ആകാന്‍ ഇന്ത്യ കഷ്ടപ്പെടും;സാമ്പത്തിക പരിഷ്‌കാരങ്ങളേക്കാള്‍ വംശീയതയിലാണ് മോദിയുടെ ശ്രദ്ധ;ആരോപണങ്ങളുന്നയിച്ച് യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞന്‍

January 02, 2020 |
|
News

                  ജിഡിപി 5% ആകാന്‍ ഇന്ത്യ കഷ്ടപ്പെടും;സാമ്പത്തിക പരിഷ്‌കാരങ്ങളേക്കാള്‍ വംശീയതയിലാണ് മോദിയുടെ ശ്രദ്ധ;ആരോപണങ്ങളുന്നയിച്ച് യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞന്‍

ന്യൂദല്‍ഹി: പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമെത്താന്‍ കൂടുതല്‍ കഷ്ടപ്പെടുമെന്ന് വിലയിരുത്തി യുഎസ് സര്‍ക്കാരിന്റെ മുന്‍സാമ്പത്തിക ഉപദേഷ്ടാവും സാമ്പത്തിശാസ്ത്രജ്ഞനുമായ സ്റ്റീവ് ഹാങ്ക്. ജിഡിപി വളര്‍ച്ച 4.5 ശതമാനത്തില്‍ എത്തിനില്‍ക്കുമ്പോഴും മോദി സര്‍ക്കാരിന് സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് നടപടികള്‍ തെളിയിക്കുന്നുവെന്നും സ്റ്റീവ് അഭിപ്രായപ്പെട്ടു. പുതുവര്‍ഷം നിലവിലുള്ള സാഹചര്യം വെച്ച് ജിഡിപി അഞ്ച് ശതമാനത്തിലെത്താന്‍ ഇന്ത്യ കൂടുതല്‍ വിയര്‍ക്കേണ്ടിവരും.പ്രധാനമന്ത്രി മോദി വംശീയതയിലും മതങ്ങളിലും ഊന്നിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത് .ഇത് അപകടകരമായ കോട് ടെയിലാണെന്നും അദേഹം ആരോപിച്ചു.

രാജ്യത്തിന്‍്‌റെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷമെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന ധനമന്ത്രാലയത്തിന്റെ പ്രതീക്ഷകള്‍ വെറുതെയാകുമെന്ന സൂചനനല്‍കി യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹോക്കിന്‍സ് രംഗത്തെത്തി. രാജ്യം ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണെന്ന് അവകാശപ്പെടുകമാത്രമാണ് ചെയ്യുന്നതെന്നും വളര്‍ച്ച തിരിച്ചുപിടിക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരുമെന്നും അദേഹം പറഞ്ഞു.ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ മോദി സര്‍ക്കാരിന് അതില്‍ താല്‍പ്പര്യമില്ലെന്നും അദേഹം കുറ്റപ്പെടുത്തുന്നു.

ഇന്ത്യയില്‍ വായ്പയെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നു. വായ്പാ ശേഷി പുതിയ വര്‍ഷത്തില്‍ ഇടിയുമെന്ന് വിലയിരുത്തലുകളും വന്നിട്ടുണ്ട്. ഇതൊക്കെ സാമ്പത്തിക മാന്ദ്യം തുടരുമെന്ന സൂചനയാണ്. ആറ് വര്‍ഷത്തെ ഏറ്റവും വലിയ ജിഡിപി ഇടിവാണ് ഇന്ത്യയില്‍ നേരിട്ടത്. 4.5 ശമതാനമായിരുന്നു ജിഡിപി, ഈ സാഹചര്യത്തിലാണ് പുതിയ വര്‍ഷവും വലിയ പ്രതീക്ഷ വേണ്ടെന്ന് അദേഹം നിരീക്ഷിച്ചത്. നിക്ഷേപത്തിലെ മാന്ദ്യം ഉപഭോഗത്തിലേക്ക് വ്യാപിച്ചതും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ സാമ്പത്തിക പ്രശ്നവും തൊഴിലവസരങ്ങള്‍ ഇല്ലാതായതുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഈ അവസരത്തില്‍പോലും അനിവാര്യമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മോദി സര്‍ക്കാരിന് താല്‍പ്പര്യമില്ല. മറിച്ച് സ്ഫോടനാത്മകമായ രണ്ട് കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ. ഒന്ന് വംശീയത, രണ്ട് മതം'എന്ന് അദേഹം ആരോപിച്ചു.'ഇത് ഒരു മാരകമായ കോക്ടെയ്ല്‍ ആണ്. വാസ്തവത്തില്‍, മോദിയുടെ കീഴില്‍ ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം' എന്നതില്‍നിന്ന് 'ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേറ്റ്' എന്നതിലേക്ക് മാറിക്കഴിഞ്ഞുവെന്നാണ് പലരും സൂചിപ്പിക്കുന്നത്', സ്റ്റീവ് ഹാങ്ക് അഭിപ്രായപ്പെടുന്നു.ജോണ്‍ ഹോപ്സ്‌കിന്‍സ് സര്‍വകലാശാലയില അപ്ലൈഡ് ഇക്കണോമിക്സ് അധ്യാപകനാണ് സ്റ്റീവ് ഹാങ്ക്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ സാമ്പത്തിക ഉപദേശക സമിതിയിലും അംഗമായിരുന്നു ഇദ്ദേഹം.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved