വാഹന വിപണിയില്‍ പ്രതിസന്ധി ശക്തം; പ്രമുഖ കമ്പനികളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടിയേക്കുമെന്ന് സൂചന

June 11, 2019 |
|
Lifestyle

                  വാഹന വിപണിയില്‍ പ്രതിസന്ധി ശക്തം; പ്രമുഖ കമ്പനികളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണന രംഗത്ത് വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വിപണന രംഗത്ത് മികച്ച നേട്ടം വിവിധ കമ്പനികള്‍ക്ക്  നേടാന്‍ പറ്റാത്ത അവസ്ഥയും നിലനില്‍ക്കുന്നു. രാജ്യത്തെ വിവിധ കമ്പനികളുടെ വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. 

കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. 

അതേസമയം മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 21 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി ബോഡി ഓഫ്  സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 20.55 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,3934 യൂണിറ്റിലെത്തി. കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 10.02 ശെതമാനം ഇടിവ് രേഖപ്പെടുത്തി 68,847 യൂണിറ്റിലേക്കതത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇരു ചക്ര വാഹനങ്ങളുടെ  വില്‍പ്പനയില്‍ മെയ്മാസം 6.73 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved