സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുമോ? റിസര്‍വ്വ് ബാങ്കിന് പോലും ആശങ്ക

October 08, 2019 |
|
News

                  സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുമോ? റിസര്‍വ്വ് ബാങ്കിന് പോലും ആശങ്ക

നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇടയാക്കിയതിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെല്ലാം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. കാര്‍ഷിക നിര്‍മ്മാണ മേഖലയെല്ലാം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വിപണന മേഖലയിലെല്ലാം തളര്‍ച്ച നേരിട്ടു. രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പോലും ഇപ്പോഴും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. 

രാജ്യത്ത് ജിഎസ്ടിയിലൂടെ തട്ടിപ്പുകള്‍ വര്‍ധിക്കുകയും ചെയ്തു. ജിഎസ്ടിയിലൂടെ കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ജിഎസ്ടി സമാഹരണത്തിലടക്കം ഭീമമായ കുറവാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ ജി എസ്ടി സമാഹരണം ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജിഎസ്ടിസമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം  91,916  കോടി രൂപയിലേക്കാണ് എത്തിയിട്ടുള്ളത്. ആഗസ്റ്റില്‍ 98,202 കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 

ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്  16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം  45,069  കോടി രൂപയുമാണ്. 

രാജ്യത്ത് സമ്പദ് വ്യവസ്ഥയില്‍ഡ നേരിടുന്ന പരിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണവും ഉത്തേജന നടപടികളും ശക്തമാക്കിയിരിക്കുകയാണ്. ഓഹരി വിപണിയില്‍ രൂപപ്പെട്ട തകര്‍ച്ച ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനാക്കി വെട്ടിക്കുറച്ചും, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്കുള്ള അധിക സര്‍ചാര്‍ജ് ഒഴിവാക്കിയും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരുകയാണ്. എന്നാല്‍ വിപണിയില്‍ നിന്ന നിക്ഷേപരുടെ പിന്‍മാറ്റം ശക്തവുമാണ്. നടപ്പുവര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച രേഖപ്പെടുത്തില്ലെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി ചുരുങ്ങുമെന്നാണ് ആര്‍ബിഐ ്അഭിപ്രായപ്പെടുന്നത്. മാന്ദ്യം ശക്തമായതിനെ തുടര്‍ന്ന് റിപ്പോ നിരക്ക് വെ്ട്ടിക്കുറച്ചിട്ടുമുണ്ട്. 

ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved