രൂപയുടെ മൂല്യം ഇടിയുന്നു; ഇന്ത്യന്‍ കറന്‍സി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദത്തില്‍

September 16, 2019 |
|
News

                  രൂപയുടെ മൂല്യം ഇടിയുന്നു; ഇന്ത്യന്‍ കറന്‍സി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദത്തില്‍

മുംബൈ: അരാംകോയുടെ എണ്ണ കേന്ദ്രത്തിലുണ്ടായ ആക്രമണം മൂല്യം രൂപയുടെ മൂല്യത്തില്‍ ഭീമമയായ ഇടിവ് ഉണ്ടാകുന്നു. വ്യാപാര ദിനത്തിന്റെ ആദ്യ മണിക്കൂറില്‍  രൂപയുടെ മൂല്യത്തില്‍ 70 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.62 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.93 ആയിരുന്നു രേഖപ്പെടുത്തിയത്. യുഎസ്-ചൈന വ്യാപാര തര്‍ക്കവും അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും മൂലം രൂപയുടെ മൂല്യത്തില്‍ വലിയ തകര്‍ച്ചായാണ് കഴിഞ്ഞ നാളുകളായി ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കുകള്‍ ബാരലിന് 70 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യത്തില്‍ വ്യാപാര ദനിത്തിലെ ആദ്യത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളത്. 

അതേസമയം രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ എണ്ണ വില വര്‍ധനവാണ് ആഗോള തലത്തെ കാത്തിരിക്കാന്‍ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം സൗദിയുടെ എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വന്ന സ്ഥിതിക്ക് ഇന്ത്യയില്‍ എണ്ണ വില ലിറ്ററിന് 90 രൂപ വരെ എത്തിയേക്കും. ഇറാന്റെ എണ്ണയ്ക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും രാഷ്ട്രീയ തര്‍ക്കങ്ങളും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമാകും. യുഎസ്-ചൈന വ്യാപാര തര്‍ക്കം മൂലം അന്താരാഷ്ട്ര തലത്തില്‍ കേൂടുതല്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി അരോംകോയ്ക്ക് നേരെയുണ്ടായ ഡോണ്‍ ആക്രമണവും കൂടുതല്‍ പ്രതസിന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കും.

Related Articles

© 2024 Financial Views. All Rights Reserved