ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം സ്വാഗതം ചെയ്ത് ഇന്ത്യയുടെ ഷെയര്‍ചാറ്റ്; അവസരം മുതലാക്കാനുള്ള ശ്രമം

June 30, 2020 |
|
News

                  ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം സ്വാഗതം ചെയ്ത് ഇന്ത്യയുടെ ഷെയര്‍ചാറ്റ്; അവസരം മുതലാക്കാനുള്ള ശ്രമം

59 ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ഇന്ത്യന്‍ പ്രാദേശിക സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റ് സ്വാഗതം ചെയ്തു. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഹെലോ എന്ന ആപ്ലിക്കേഷനും നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ഷെയര്‍ചാറ്റിന്റെ നേരിട്ടുള്ള എതിരാളിയാണ് ഇത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തോടെ 50 മില്യണ്‍ പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഹലോയ്ക്കുള്ളത്.

ഗുരുതരമായ സ്വകാര്യത, സൈബര്‍ സുരക്ഷ, ദേശീയ സുരക്ഷാ അപകട സാധ്യതകളുള്ളതിനാല്‍ സര്‍ക്കാരിന്റെ സ്വാഗതാര്‍ഹമായ നീക്കമാണിത്. ഇതുവഴി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയര്‍ചാറ്റിന്റെ പബ്ലിക് പോളിസി ഡയറക്ടര്‍ ബെര്‍ജസ് മാളു പറഞ്ഞു.

ട്വിറ്റര്‍ പിന്തുണയുള്ള ഷെയര്‍ ചാറ്റിന് പ്രതിമാസം 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. കമ്പനിയുടെ മൂല്യം 600 മുതല്‍ 650 ദശലക്ഷം ഡോളര്‍ വരെയാണ്. സര്‍ക്കാരിന്റെ നീക്കം ഷെയര്‍ചാറ്റിന് വലിയ നേട്ടമുണ്ടാക്കാം. നിരോധന പട്ടികയില്‍ ടിക് ടോക്ക് (ബൈറ്റെന്‍സിന്റെ ഉടമസ്ഥതയിലുള്ളത്), ലൈക്ക് (സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബിഗോ ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ളത്) എന്നിവയും ഉള്‍പ്പെടുന്നു, ഇവ രണ്ടും ഷെയര്‍ചാറ്റിന് സമാനമായ ഉപയോക്തൃ അടിത്തറയുള്ള ആപ്പുകളാണ്.

യുസി ബ്രൌസര്‍, യുസി ന്യൂസ് എന്നിവയും നിരോധിക്കുന്ന ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവ രണ്ടും അലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള വീ ചാറ്റും ഇന്ത്യ നിരോധിച്ചു. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ രണ്ട് ആപ്ലിക്കേഷനുകളായ എംഐ വീഡിയോ കോള്‍, എംഐ കമ്മ്യൂണിറ്റി എന്നിവയും പട്ടികയിലുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതിലെ സുരക്ഷാ ആശങ്കകളും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved