2020 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും

June 07, 2019 |
|
News

                  2020 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പറ്റി ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) ഇപ്പോള്‍ പുതിയ നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2019 ല്‍ 7.3 ശതമാനം വളര്‍ച്ച നേടുമെന്നും, 2020 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും, കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടയെും യോഗം ജൂണ്‍ 8,9 തീയതികളില്‍ നടക്കാനിരിക്കെയാണ് ഐഎംഎഫ് ഇത്തരമൊരു നിരീക്ഷണം രേഖപ്പെടുത്തിയിട്ടുള്ളത്. 

G-20 surveillance note ലാണ് ഐഎംഫ് ഇക്കാര്യം പ്രവചിട്ടുള്ളത്. വിവിധ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്മ്പദ് വ്യവസ്ഥയില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നും, വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഐഎംഎഫ് അഭിപ്രായപ്പെടുന്നു.

അതേസമയം ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 3.6 ശതമാനം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ കാര്യമായ വളര്‍ച്ചാ മാറ്റങ്ങളുണ്ടാകുമെന്നാണ് ഐഎംഎഫ് ഇപ്പോള്‍ നിരീക്ഷിച്ചിട്ടുള്ളത്. ജി.20 രാജ്യങ്ങളുടെ വളര്‍ച്ചാ നീരക്കാണ് ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രധാനമായും നിയന്ത്രിക്കുകയെന്നാണ് വിലയിരുത്തല്‍.

 

Related Articles

© 2024 Financial Views. All Rights Reserved