ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയില്‍ 11 ശതമാനം വര്‍ധനവ്

April 17, 2019 |
|
News

                  ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയില്‍ 11 ശതമാനം വര്‍ധനവ്

ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് മാസം അവസാനിച്ചപ്പോള്‍ ഏകദേശം 11 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പാര്‍മ, കെമിക്കല്‍, എഞ്ചിനീയറിംഗ് ടെക്‌നോളജി മേഖലയിലെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി മൂല്യം 331 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് പറയുന്നത്.

കയറ്റുമതി മൂല്യത്തില്‍ വര്‍ധനവുണ്ടായത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷയാണ് സര്‍ക്കാറിലുള്ളത്. മാര്‍ച്ച് മാസം അവസാനിച്ചപ്പോഴും കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ചരക്ക് വിഭാഗത്തില്‍ 32.55 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മൂല്യമാണ് ഇന്ത്യ നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29.32 ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നത്. 

അതേസമയം ഇറക്കുമതിയില്‍ മൂല്യത്തില്‍ ഇന്ത്യക്ക് വലിയ കുറവാണ് വരുത്താന്‍ സാധിച്ചത്. 1.44 ശതമാനം ഇറക്കുമതിയാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. മാര്‍ച്ച് മാസം അവസാനിച്ചപ്പോള്‍ 43.44 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി മൂല്യമാണ് ഇന്ത്യ നടത്തിയത്. എണ്ണ ഇറക്കുമതിയില്‍ 5.55 ശതമാനം വര്‍ധനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

 

Related Articles

© 2024 Financial Views. All Rights Reserved