വിദേശ നാണ്യശേഖരം റെക്കോഡില്‍; വര്‍ധിച്ചത് 343 കോടി ഡോളര്‍

June 06, 2020 |
|
News

                  വിദേശ നാണ്യശേഖരം റെക്കോഡില്‍; വര്‍ധിച്ചത് 343 കോടി ഡോളര്‍

മുംബൈ: രാജ്യത്തെ വിദേശനാണ്യശേഖരം റെക്കോഡിലെത്തി. മെയ് 29 ന് അവസാനിച്ച ആഴ്ചയില്‍ 343 കോടി ഡോളര്‍ വര്‍ധിച്ച് വിദേശനാണ്യശേഖരം 49,348 കോടി ഡോളറായി. അതിനു മുമ്പത്തെ ആഴ്ചയും 300 കോടി ഡോളര്‍ വര്‍ധിച്ചിരുന്നതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ നേട്ടം.

അതേസമയം, രാജ്യത്തെ സ്വര്‍ണശേഖരത്തിന്റെ മൊത്തം മൂല്യം 32.682 ബില്യണായി കുറയുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുമായി താരതമ്യംചെയ്യുമ്പോള്‍ മൂല്യത്തില്‍ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യു.എസ്. ഡോളറിലാണ് മൂല്യം പറയുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ യൂറോയും പൗണ്ടും യെന്നും എല്ലാമുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved