ഇന്ത്യയുടെ റീട്ടെയില്‍, ചെറുകിട ബിസിനസ് വായ്പകളുടെ ഗുണനിലവാരം മോശമാകും; മുന്നറിയിപ്പുമായി മൂഡീസ് ഇന്‍വസ്റ്റേഴ്സ്

June 04, 2020 |
|
News

                  ഇന്ത്യയുടെ റീട്ടെയില്‍, ചെറുകിട ബിസിനസ് വായ്പകളുടെ ഗുണനിലവാരം മോശമാകും; മുന്നറിയിപ്പുമായി മൂഡീസ് ഇന്‍വസ്റ്റേഴ്സ്

രാജ്യത്തെ റീട്ടെയില്‍, ചെറുകിട ബിസിനസ് വായ്പകളുടെ ഗുണനിലവാരം മോശമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വസ്റ്റേഴ്സ് സര്‍വീസ്. ഇന്ത്യയുടെ റേറ്റിംഗുകള്‍ തരംതാഴ്ത്തിയതിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് റേറ്റിംഗ് ഏജന്‍സി പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയം. രാജ്യത്തിന്റെ റേറ്റിംഗുകള്‍ തരംതാഴ്ത്തിയതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചതിന് ശേഷം, സാമ്പത്തിക വ്യവസ്ഥയില്‍ അപകട സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മൂഡീസ് വ്യക്തമാക്കിയതായി, വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ ചില മേഖലകള്‍ ബുദ്ധിമുട്ടിലായിരുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, ആസ്തികളും ബാധ്യതകളും സമീപകാലത്തേക്ക് ബാധിക്കപ്പെടും. ബാങ്ക് വായ്പകളുടെ 10-15 ശതമാനം വരുമിത്. സ്വകാര്യ മേഖലയുടെ എക്സ്പോഷര്‍ ബാങ്ക് വായ്പയുടെ 8-10 ശതമാനമാണ്.

വാഹന മൂല്യ ശൃംഖലയില്‍ ഏറ്റവും കൂടുതല്‍ തുറന്ന ബാങ്കുകളാവട്ടെ സ്വകാര്യ മേഖല ബാങ്കുകളാണ്. ചില്ലറ, ചെറുകിട, ഇടത്തരം എന്റര്‍പ്രൈസ് (എസ്എംഇ) വായ്പകളുടെ ഗുണനിലവാരവും മോശമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം വായ്പയുടെ 44 ശതമാനത്തോളം വരുമിത്. നയരൂപീകരണ സ്ഥാപനങ്ങള്‍ താഴ്ന്ന വളര്‍ച്ച, ദുര്‍ബലമായ ധനസ്ഥിതി, സാമ്പത്തിക മേഖലയിലെ സമ്മര്‍ദം എന്നിവയില്‍ നിന്ന് വര്‍ദ്ധിച്ചു വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്ന് മൂഡീസ് ഇന്ഡവസ്റ്റേഴസ് സര്‍വീസ് അറിയിച്ചു.

സമ്പദ് വ്യവസ്ഥയ്ക്കുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ കടബാധ്യത വളരെ ഉയര്‍ന്നതാണെന്നും എഫ്ആര്‍ബിഎം ലക്ഷ്യങ്ങളെക്കാള്‍ കുറവാണെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ മാന്ദ്യം പ്രകടമായിരുന്നു. കാരണം, മഹാമാരിയ്ക്ക് മുമ്പായി ഘടകങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുകയും 2019 നവംബര്‍ മുതല്‍ സാമ്പത്തിക മേഖലയിലെ അപകട സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.

നയരൂപീകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതിലൂടെ, റേറ്റിംഗ് പ്രവര്‍ത്തനത്തിന്റെ ഡ്രൈവറുകളിലേക്ക് വിരല്‍ ചൂണ്ടുന്ന, മന്ദഗതിയിലുള്ള പരിഷ്‌കരണ വേഗത ഫലപ്രദമായി ഇവ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. മന്ദഗതിയിലുള്ള വളര്‍ച്ചയുടെ ഒരു നീണ്ട കാലഘട്ടമുണ്ടാകുമെന്നും മൂഡീസ് അറിയിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved