വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ വര്‍ധന; സ്‌കൂട്ടറുകളുടെ കയറ്റുമതിയില്‍ ഇടിവ്

October 22, 2019 |
|
Lifestyle

                  വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ വര്‍ധന; സ്‌കൂട്ടറുകളുടെ കയറ്റുമതിയില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ പ്രതിസന്ധി തുടരുമ്പോഴും ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ മാത്രം നാല് ശതമാനം വര്‍ധന. സൊസൈറ്റി ഓഫ് ഇന്ത്യ ആട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) ആണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളില്‍ ഉള്‍പ്പെട്ട സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളുടെ ആകെ കയറ്റുമതി കണക്കുകള്‍  17,93,957 യൂണിറ്റാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ ആകെ രേഖപ്പെടുത്തിയത് 17,23,280 യൂണിറ്റാണെന്നാണ് റിപ്പോര്‍ട്ട്. 

മോട്ടോര്‍ സൈക്കിളിന്റെ കയറ്റുമതിയില്‍ 6.81 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍  15,85,338  യൂണിറ്റ് മോട്ടോര്‍സൈക്കിളാണ് ആകെ കയറ്റിയച്ചത്. കഴിഞ്ഞവര്‍ഷം ഇടേതകാലയളവില്‍ 14,84,252  യൂണിറ്റ് വാഹനങ്ങളാണ് ആകെ കയറ്റിയച്ചതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്‌കൂട്ടിറിന്റെ കയറ്റുമതിയില്‍ 10.87 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂട്ടറിന്റെ ആകെ കയറ്റുമതി 2,01,277 യൂണിറ്റായി ചുരുങ്ങി. മുന്‍വര്‍ഷം ഇതേകാലയളവില്‍ സ്‌കൂട്ടറിന്റെ ആകെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്  2,25,821 യൂണിറ്റാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2024 Financial Views. All Rights Reserved