ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 161 പോയിന്റ് താഴ്ന്നു

April 08, 2019 |
|
Trading

                  ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 161 പോയിന്റ് താഴ്ന്നു

വ്യാപാരത്തിലെ ആദ്യ ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തെടയാണ്  അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 161.70 പോയിന്റ് താഴ്ന്ന് 38700.53 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 61.50 പോയിന്റ് താഴ്ന്ന് 11604.50 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1493 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

എംആന്‍ഡ്എം (1.34%), ടെക് മഹീന്ദ്ര (1.27%), ടിസിഎസസ് (1.10), ഇന്‍ഫോസിസ് (1.05%), പവര്‍ ഗ്രിഡ് കോര്‍പ് (1.04%) എന്നീ കമ്പനികളുടെ ഓഹരികളാണ് ലാഭത്തിലെത്തിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ഇന്ത്യബുള്‍സ് എച്ച്എസ്ജി (-4.84%), ഐഒസി (-4.04%), ബജാജ് ഫിനാന്‍സ് (-2.89%), വേദാന്ത (-2.69%), യെസ് ബാങ്ക് (-2.55%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടിട്ടുള്ളത്. 

വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,159.55), .യെസ്  ബാങ്ക് (682.68), ടാറ്റാ സ്റ്റീല്‍ (582.02), എസ്ബിഐ (544.07), ബജാജ് ഫിനാന്‍സ് (496.61) എന്നീ കമ്പനികളുടെ ഓഹരികളിലാണ് വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ഒഹരി വിപണിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved