ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

May 14, 2019 |
|
Trading

                  ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഓഹരി വിപണിയുടെ നഷ്ടം നികത്തി, ഇന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 227 പോയിന്റ് ഉയര്‍ന്ന് 37,318.53 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 73.80 പോയിന്റ് ഉയര്‍ന്ന് 11,222 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1223 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1260 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഉള്ളത്. 

ഇന്ത്യബുള്‍സ് എച്ച്എസ്ജി (5.76%), ഭാരതി എയര്‍ടെല്‍ (5.63%), സണ്‍ ഫാര്‍മ (5.36%), വേദാന്ത (4.25%), ഗെയ്ല്‍ (3.95%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ടെക് മഹീന്ദ്ര (-3.33%), ടിസിഎസ് (-1.71%), ബജാജ് ഫൈനാന്‍സ് (-1.71%), വിപ്രോ (-1.56%), എച്ച്‌സിഎല്‍ ടെക് (-1.46%) എന്നീ കമ്പനികളുടെ  ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ ആശയകുഴപ്പവും, സമ്മര്‍ദ്ദവും മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (1,638.62), ടാറ്റാ സ്റ്റീല്‍ (992.01), യെസ് ബാങ്ക് (976.19), എസ്ബിഐ (960.34), എച്ച്ഡിഎഫ്‌സി (845.96) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതലല്‍ ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved