3499 രൂപയ്ക്ക് അന്താരാഷ്ട്ര വിമാന യാത്ര ഓഫര്‍ ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

May 15, 2019 |
|
News

                  3499 രൂപയ്ക്ക് അന്താരാഷ്ട്ര വിമാന യാത്ര ഓഫര്‍ ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രഖ്യാപിച്ച വേനല്‍ക്കാല കിഴിവില്‍ യാത്രക്കാര്‍ക്ക് നാളെ അര്‍ദ്ധരാത്രി വരെ ടിക്കറ്റുകള്‍ ബുക്കുചെയ്യാം. മെയ് 29നും സെപ്റ്റംബര്‍ 28നും ഇടയിലുള്ള ആഭ്യന്തര-രാജ്യാന്തര യാത്രകള്‍ക്കാണ് ഇളവ് ലഭിക്കുക. 10 ലക്ഷം സീറ്റുകളാണ് വിലക്കിഴിവില്‍ നല്‍കുന്നത്. മെയ് 16 രാത്രി 11.59 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

രാജ്യാന്തര യാത്രകള്‍ക്ക് ഓഫര്‍ പ്രകാരം ടിക്കറ്റ് വില 3,499 രൂപയിലാണ് ആരംഭിക്കുന്നത്. 200ലേറെ വിമാനങ്ങളുമായി ദിനംപ്രതി 1,400 ഓളം സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുന്നുണ്ട്. 53 ആഭ്യന്തര സര്‍വീസുകളും 17 ഇന്റര്‍നാഷണല്‍ സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

ഡല്‍ഹി-അഹമ്മദാബാദ് യാത്രക്ക് 1899 രൂപയും ഡല്‍ഹി-ബെംഗളുരു യാത്രക്ക് 2,799 രൂപയും ഡല്‍ഹി-ഭൂവനേശ്വര്‍ 2,499 രൂപയും ഡല്‍ഹി-ചെന്നൈ 3,099 രൂപയും ഡല്‍ഹി-ഗുവാഹട്ടി 2,599 രൂപയും ഡല്‍ഹി-ഹൈദരാബാദ് 2,500 രൂപയും ഡല്‍ഹി-കൊല്‍ക്കത്ത 2,899 രൂപയും ഡല്‍ഹി-മുംബൈ2,499 രൂപയും ഡല്‍ഹി-പുണെ 2599 രൂപയുമാണ് നിരക്ക്.

ഹൈദരാബാദ്-ദുബായ്, ചെന്നൈ-കുവൈത്ത്, ഡല്‍ഹി-കോലാലംപൂര്‍, ബെംഗളുരു-മാലി എന്നിവിടങ്ങളിലേയ്ക്കാണ് ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ നടത്തുന്നത്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബിക്വിക് വാലറ്റ്, ഡിജിബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവവഴി പണമടച്ചാല്‍ കാഷ്ബായ്ക്കും ലഭിക്കും.

 

Related Articles

© 2019 Financial Views. All Rights Reserved