വ്യാവസായിക ഉത്പാദന വളര്‍ച്ചയില്‍ ഇടിവ്; 1.7 ശതമാനം ഇടിവ് ജനുവരിയില്‍ രേഖപ്പെടുത്തി

March 13, 2019 |
|
News

                  വ്യാവസായിക ഉത്പാദന വളര്‍ച്ചയില്‍ ഇടിവ്; 1.7 ശതമാനം ഇടിവ് ജനുവരിയില്‍ രേഖപ്പെടുത്തി

ന്യൂഡല്‍ഹി: വ്യാവാസിയിക ഉത്പാദന വളര്‍ച്ചയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 1.7 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ 2.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. വ്യാവസിയി ഉത്പാദന വളര്‍ച്ച ഇടിയുന്നതിന്റെ പ്രധാനകാരണം മേഖലയില്‍ രൂപപ്പെട്ട ചില ആശയകുഴപ്പമാണെന്നാണ് വിലയിരുത്തുന്നത്. മാനുഫാക്ചറിംഗ്, തൊഴില്‍, വൈദ്യുത ഉത്പാദനം എന്നീ മേഖലയില്‍ രൂപപ്പെട്ട തകര്‍ച്ചയാണ് വ്യാവസായിക ഉത്പാദനത്തിന് തളര്‍ച്ച ഉണ്ടാകാന്‍ കാരണമായത്.

വ്യവസായിക ഉത്പദന വളര്‍ച്ചയില്‍ തളര്‍ച്ച നേരിട്ടത് ഗൗരത്തോടെയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. പ്രതീക്ഷിച്ച രീതിയില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജനുവരിയില്‍ 1.97 ശതമാനത്തില്‍ നിന്ന് 2.57% മായി ഉയര്‍ന്നുവെന്നാണ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കപ്പെടടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved