ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 40% വര്‍ദ്ധിക്കും; 2023 ഓടെ സ്മാര്‍ട്ട്ഫോണുകള്‍ ഇരട്ടിയാക്കും

April 26, 2019 |
|
Lifestyle

                  ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 40% വര്‍ദ്ധിക്കും; 2023 ഓടെ സ്മാര്‍ട്ട്ഫോണുകള്‍ ഇരട്ടിയാക്കും

2023 ഓടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 40 ശതമാനവും സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം ഇരട്ടിയിലാകുമെന്നും മക്കിന്‍സി പറഞ്ഞു. കോര്‍ ഡിജിറ്റല്‍ മേഖലകള്‍ക്ക് 2025 ഓടെ ഇരട്ടിയായി 355-435 ബില്യണ്‍ ഡോളര്‍ പ്രതീക്ഷിക്കുന്നു. മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ 'ഡിജിറ്റല്‍ ഇന്ത്യ - ടെക്നോളജി ടു ട്രാന്‍സ്ഫോം കണക്ഷന്‍ നേഷന്‍' എന്ന പേരിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018 ല്‍ 560 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള രാജ്യം ചൈനയാണ്.ചൈനക്കാരെ ഒഴികെയുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് 1.2 ബില്ല്യന്‍ മൊബൈല്‍ ഫോണ്‍ സബ്സ്‌ക്രിപ്ഷനുകള്‍ ഉണ്ട്. ജനസംഖ്യയില്‍ 40 ശതമാനവും ഇന്റര്‍നെറ്റ് സബ്സ്‌ക്രിപ്ഷനാണ്. 

കുറഞ്ഞ ചിലവില്‍ ലഭ്യമായ ഡാറ്റയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂട്ടാന്‍ കാരണമായതെന്നാണ് പഠനകാരണങ്ങള്‍. റിലയന്‍സ് ജിയോയെപ്പോലെയുള്ള ടെലികോം കമ്പനികളുടെ വരവോട് കൂടിയാണ് ഇന്റര്‍നെറ്റ് ഉപയോഗം ചിലവ് കുറഞ്ഞ രീതിയില്‍ ലഭ്യമാവാന്‍ തുടങ്ങിയത്. റിലയന്‍സ് ജിയോ തന്ത്രമാണ് ഈ മേഖലയിലെ പുത്തന്‍ കണ്ടുപിടുത്തവും മത്സരവിപണന പരിപാടികളും വര്‍ദ്ധിപ്പിച്ചത്. ഫലമായി പ്രതിമാസം മൊബൈല്‍ ഡാറ്റ ഉപഭോഗം 152 ശതമാനം വര്‍ധിച്ചുവരികയാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 40 ശതമാനം വര്‍ധിച്ച് 750 ദശലക്ഷം മുതല്‍ 800 ദശലക്ഷം വരെയാകും. സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 650 ദശലക്ഷം മുതല്‍ 700 ദശലക്ഷം വരെയാകുമെന്നും 2023 ഓടെ 700 മില്യന്‍ ഉപയോക്താക്കള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അടുത്തകാലത്തായി ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വളരെ വേഗം വളരുന്നതായി മക്കിന്‍സെ പറഞ്ഞു.ശരാശരി ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താവ് ഓരോ ആഴ്ചയും പ്ലാറ്റ്ഫോമുകളില്‍ 17 മണിക്കൂര്‍ ചെലവഴിക്കുന്നു. ചൈനയിലും അമേരിക്കയിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കളേക്കാള്‍ കൂടുതലാണ്. ഒരു ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടുള്ള ഇന്ത്യയിലെ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം 2011 മുതല്‍ 80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ജനസംഖ്യാനുപാതികമായ 322 ദശലക്ഷം പേരാണ് ഗവണ്‍മെന്റിന്റെ ജന്‍-ധന്‍ യോജന പദ്ധതി പ്രകാരം മൊബൈല്‍ ഫോണ്‍ അധിഷ്ഠിത അക്കൗണ്ടുകള്‍ തുറന്നത്.

ഇന്ത്യയിലെ ജനസംഖ്യയില്‍ 40 ശതമാനം ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സബ്സ്‌ക്രിപ്ഷന്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഡിജിറ്റല്‍ ഉപഭോക്താക്കളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഒരു രാജ്യമാണ്. പ്രധാന ഡിജിറ്റല്‍ ആട്രിബ്യൂട്ടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യ ഫാസ്റ്റ് ട്രാക്കിലാണെന്നും സ്മാര്‍ട്ട്ഫോണുകളുടെയും ഇന്റര്‍നെറ്റ് സബ്സ്‌ക്രിപ്ഷനുകളുടെയും എണ്ണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിവേഗം കൂടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

© 2024 Financial Views. All Rights Reserved