ടാറ്റ അസറ്റ്മാനേജ്‌മെന്റ് പുതിയ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു

November 27, 2019 |
|
Mutual Funds & NPS

                  ടാറ്റ അസറ്റ്മാനേജ്‌മെന്റ് പുതിയ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു

പുതിയ ഇക്വിറ്റി സ്‌കീം അവതരിപ്പിച്ച്  ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനി  .ടാറ്റ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് സ്‌കീമാണ്. മുപ്പതില്‍പരം ഓഹരികളിലായാണ് ഈ സ്‌കീമില്‍ നിക്ഷേപിക്കാം.നവംബര്‍ 29 വരെ എന്‍എഫ്ഓ ലഭ്യമാകും. ഈ സമയത്തിനകം സ്‌കീമിന് അപേക്ഷിക്കാവുന്നതാണ്. ഫണ്ട് നിക്ഷേപം പ്രത്യേക മൂലധന വിപണി വിഭാഗം കേന്ദ്രീകരിച്ചായിരിക്കില്ല നടത്തുക. എന്‍എഫ്ഓ ഒരു മള്‍ട്ടി ക്യാപ് ഫണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.പോര്‍ട്ട് ഫോളിയോയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവയാണ് ഇത്. 

മുന്‍നിര മാനേജ്മെന്റിന്റെ പതിവ് മാറ്റവും ടാറ്റ മ്യൂച്വല്‍ ഫണ്ടിലെ ഫണ്ട് മാനേജുമെന്റ് ടീമും മുന്‍കാലങ്ങളില്‍ നിക്ഷേപകരെ ആശങ്കപ്പെടുത്തുകയായിരുന്നു. സജീവമായി മാനേജുചെയ്യുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് (എംഎഫ്) സ്‌കീം ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് ഒരു സ്ഥിരമായ ഫണ്ട് മാനേജുമെന്റ് ടീം ഒരു മുന്‍വ്യവസ്ഥയാണെന്ന് ധനകാര്യ ആസൂത്രകര്‍ക്ക് വിലയിരുത്തുന്നു.മുമ്പൊക്കെ മുന്‍കാലങ്ങളില്‍ ഫണ്ട് ഹൗസില്‍ മാനേജ്‌മെന്റ് മാറ്റങ്ങള്‍ പതിവായിരുന്നു. മാനേജ്‌മെന്റ് ടീം സ്ഥിരത കൈവരിക്കാന്‍ നിക്ഷേപകര്‍ കാത്തിരിക്കേണ്ടി വരും. പ്ലാന്‍ രൂപയുടെ സ്ഥാപകന്‍ അമോല്‍ ജോഷി പറയുന്നു. ടാറ്റ മ്യൂച്ചല്‍ ഫണ്ട് 2018ല്‍ പ്രീതിത് ബോബെയെയും ഒക്ടോബറില്‍ രാഹുല്‍ സിങ്ങിനെ സിഇഓ ആയി നിയമിച്ചു. ടാറ്റാ മ്യൂച്ചല്‍ഫണ്ടിന്റെ പദ്ധതികളുടെ പ്രകടനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വര്‍ധിച്ചു.

Related Articles

© 2024 Financial Views. All Rights Reserved