ഐ ഫോണ്‍ താഴെ വീണാലും ഒന്നും സംഭവിക്കില്ല എന്നതിന് തെളിവ്; സമൂഹ മാധ്യമങ്ങളില്‍ ഐ ഫോണിന്റെ ഗുണങ്ങളെ പറ്റി വിശദീകരണം

October 09, 2019 |
|
News

                  ഐ ഫോണ്‍ താഴെ വീണാലും ഒന്നും സംഭവിക്കില്ല എന്നതിന് തെളിവ്; സമൂഹ മാധ്യമങ്ങളില്‍ ഐ ഫോണിന്റെ ഗുണങ്ങളെ പറ്റി വിശദീകരണം

വിമാനയാത്രക്കിടെ കൈയില്‍ നിന്ന് താഴേക്ക് പതിച്ച ഐ ഫോണ്‍ 6എസ് പ്ലസ് വീണ്ടും ഒരു വര്‍ഷത്തിന് ശേഷം യാതൊരു കുഴപ്പവുമില്ലാതെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഹൗകുര്‍ സോണോറാസണ്‍ എന്ന ഫോട്ടോഗ്രാഫര്‍. ഒരു പോറല് പോലും ഇല്ലാതെയാണ് അത് കണ്ടെത്തിയതും. തെക്കന്‍ ഐസ്ലന്‍ഡിലെ സ്‌കാഫ്റ്റാ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാന്‍ ചെറുവിമാനത്തില്‍ പറക്കുകയായിരുന്നു അദ്ദേഹം. വിഡിയോ പകര്‍ത്തുന്നതിനിടെയാണ് ശക്തമായ കാറ്റില്‍ ഫോണ്‍ താഴേയ്ക്ക് വീണത്. 2018 ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. പാറക്കെട്ടും നിറഞ്ഞൊഴുകുന്ന വലിയ പുഴയുമുള്ള സ്ഥലത്തുനിന്ന് ഫോണ്‍ തിരികെ കിട്ടില്ലെന്നാണ് അദ്ദേഹം കരുതിയത്. തുടര്‍ന്ന് ഇവിടെ തന്നെയുള്ള ഒരു കര്‍ഷകനെ വിളിച്ച് ഫോണ്‍ നഷ്ടപ്പെട്ട കാര്യം പറഞ്ഞു. പക്ഷേ എത്ര തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ഈ വര്‍ഷം സെപ്റ്റംബര്‍ 13 ന് ഹൈക്കിങ്ങിന് പോയ ഒരുപറ്റം ആളുകളാണ് ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളില്‍ നിന്ന് ഫോട്ടോഗ്രാഫറെ ബന്ധപ്പെടുകയായിരുന്നു. ഫോണ്‍ പ്രവര്‍ത്തന ക്ഷമമായിരുന്നു. നിലത്ത് വീഴുമ്പോള്‍ റെക്കോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ പോലും ഫോണില്‍ സുരക്ഷിതമായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു.30 സെന്റീമീറ്റര്‍ കട്ടിയില്‍ കിടന്ന പായലിലാണ് ഫോണ്‍ പതിച്ചത് അതുകൊണ്ടാകാം ഫോണ്‍ പൊട്ടാതിരുന്നത് എന്നാണ് വിലയിരുത്തുന്നത്. പക്ഷേ എന്നിട്ടും യാതൊരു കുഴപ്പവും ഇല്ലാതെ ഫോണ്‍ കണ്ടെത്തിയത് ഓര്‍ത്തിട്ടാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. 13 മാസങ്ങള്‍ ഫോണ്‍ പായലിന്റെ മുകളില്‍ തന്നെ കിടന്നു.

Read more topics: # ഐ ഫോണ്‍, # i phone,

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved