ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകളുമായി ജാവ

October 12, 2019 |
|
Lifestyle

                  ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകളുമായി ജാവ

മ്പനിയുടെ 90-ാം വാര്‍ഷിക ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുമായി ജാവ. 1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്. ജാവ 500 ഒഎച്ച്‌വി എന്ന വാഹനമാണ് 1929-ല്‍ ജാവ ആദ്യമായി പുറത്തിറക്കിയത്. 

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലജന്‍ഡ്‌സാണ് 22 വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ ജാവയെ വീണ്ടും ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. അങ്ങനെ വീണ്ടും നിരത്തിലെ താരമായി മാറി ജാവ. ജാവ, ജാവ 42 എന്നീ രണ്ട് ബൈക്കുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 

സ്‌പെഷ്യല്‍ എഡിഷന് റെഗുലര്‍ ജാവയുടെ ഡിസൈന്‍ ശൈലി തന്നെയാണുള്ളത്. പഴയ 500 ഒഎച്ച്‌വിയെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറമാണ് വാഹനത്തിന്. റെഡ്-ഐവറി നിറങ്ങളിലുള്ള പെട്രോള്‍ ടാങ്കില്‍ 90-ാമത് ആനിവേഴ്‌സറി ബാഡ്ജിങ്ങുമുണ്ട്. ഫ്യുവല്‍ ടാങ്കിലെ എംബ്ലത്തിനൊപ്പം ഓരോ വാഹനത്തിനും പ്രത്യേകം സീരിയല്‍ നമ്പറും നല്‍കിയിട്ടുണ്ട്. 

റെഗുലര്‍ ജാവയിലേത് തന്നെയാണ് എന്‍ജിനും മറ്റു ഫീച്ചറുകളുമെല്ലാം. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 1.73 ലക്ഷം രൂപയാണ് ആനിവേഴ്‌സറി എഡിഷന്റെ ദില്ലി എക്‌സ്‌ഷോറൂം വില.

Read more topics:

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved