Latest News റിലയന്‍സ് ഇന്‍ഡസ്ട്രീസ് 500 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശാസ നിധിക്ക് നല്‍കും; അഞ്ച് കോടി മഹാരാഷ്ട്രയ്ക്കും,ഗുജറാത്തിനും; കോവിഡ്-19 നെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാലുല്പാദന മേഖലയ്ക്ക് ആശ്വാസം പകർന്ന് മഹാരാഷ്ട്ര സർക്കാർ; ലിറ്ററിന് 25 രൂപ നിരക്കിൽ പ്രതിദിനം 10 ലക്ഷം ലിറ്റർ പാൽ സർക്കാർ സമാഹരിക്കും; ലോക്ക്ഡൗൺ തളർത്തിയ കർഷകർക്ക് പിന്തുണ കോവിഡ്-19 ഭീതിയില്‍ കൈത്താങ്ങായി റിലയന്‍സ്; 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും എടിഎം മെഷീനുകൾ വഴി ഇനി മുതൽ ജിയോ റീചാർജ് ചെയ്യാം; നടപടി ഓൺലൈൻ റീചാർജ് ചെയ്യാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് വേണ്ടി ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍; സെന്‍സെക്‌സ് 1,028.17 പോയിന്റ് ഉയര്‍ന്നു

കാലാവസ്ഥയെ പ്രതിരോധിക്കാന്‍ 10 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ജെഫ് ബെസോസ്; ലോക കോടീശ്വരന്റെ സംഭാവന മുന്‍പ് നേരിട്ട ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും ചെറുക്കാന്‍

February 18, 2020 |
|
News

                  കാലാവസ്ഥയെ പ്രതിരോധിക്കാന്‍ 10 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ജെഫ് ബെസോസ്; ലോക കോടീശ്വരന്റെ സംഭാവന മുന്‍പ് നേരിട്ട ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും ചെറുക്കാന്‍

വാഷിങ്ണ്‍:  ലോകത്തിലേറ്റവും വില സമ്പന്നന്‍, ഇ-കൊമോഴ്‌സ് കമ്പനിയായ ആമസോണിന്റെ മേധാവി എന്നീ നിലകളില്‍ പ്രശസ്തനാണ് ജെഫ് ബെസോസ്. മാത്രമല്ല ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലൂടെ ജീവിക്കുന്ന വ്യക്തിയും.  എന്നാല്‍ ആമസോണ്‍ മേധാവി  ജെഫ് ബെസോസ് ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള നീക്കത്തിലാണിപ്പോള്‍.  ലോക കാലാവസ്ഥ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ വേണ്ടി ആമസോണ്‍ 10 ബില്യണ്‍ ഡോളറോളം നീക്കിവെക്കും.  ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജെഫ് ബെസോസ് വന്‍തുക നീക്കിവെച്ചേക്കുമെന്നറിയിച്ചത്.  

ഭൂമി നിലനില്‍പ്പിന് വേണ്ടി, ഈ വനല്‍ക്കാലത്ത് ശാസ്ത്രമാര്‍ക്കും, ആക്ട്രീവിസ്റ്റുകള്‍ക്കും,  ഒന്നുമാഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകള്‍ക്കും തുക സംഭാവന നല്‍കുമെന്ന് ജെഫ് ബെസോസ് വ്യക്തമാക്കി. അതേസമയം ഓസ്‌ട്രേലിയയില്‍ കാട്ടു തീ പടര്‍ന്നപ്പോള്‍ ബെസോസിന്റെ തുക കുറഞ്ഞപോയെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കയാണ് ഇപ്പോള്‍ വന്‍ തുക നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 

കാട്ടുതീയില്‍  വീര്‍പ്പുമുട്ടുന്ന ഓസ്ട്രേലിയന്‍  ജനതക്ക് ആമസോണ്‍ മേധാവി ജെഫ് ബെസോസ് നല്‍കിയ സഹായം പര്യാപത്മല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നാകെ പറഞ്ഞിരുന്നു മുന്‍പ്.  കാട്ടുതീ മൂലം ഓസ്ട്രേലിയന്‍ ജനത വലയ പ്രതിസന്ധിയിലൂടെയാണ് മുന്‍പോട്ട് പോകുന്നത്.  690,000 ഡോളര്‍ സഹായം ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ജെഫ് ബെസോസിനെതിരെ വിമര്‍ശനവുമായി അന്ന് രംഗത്തെത്തിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved