ആഗോള ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയിലേക്ക് നോട്ടമിടുന്നത് എന്തുകൊണ്ട്? ഇന്ത്യയെ ജെഫ് ബെസോസ് വാനോളം പുകഴ്ത്തി പറയുന്നതിന്റെ കാരണങ്ങള്‍ പലതാണ്; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ജെഫ് ബെസോസ് പറയുമ്പോള്‍

January 16, 2020 |
|
News

                  ആഗോള ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയിലേക്ക് നോട്ടമിടുന്നത് എന്തുകൊണ്ട്? ഇന്ത്യയെ ജെഫ് ബെസോസ് വാനോളം പുകഴ്ത്തി പറയുന്നതിന്റെ കാരണങ്ങള്‍ പലതാണ്; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ജെഫ് ബെസോസ് പറയുമ്പോള്‍

ഗോള ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം ഇന്ത്യയിലാണിപ്പോള്‍ നാട്ടമിടുന്നത്. അതിന്റെ സാധ്യതകളും അവര്‍ കണ്ടറിയുന്നുണ്ട്. ആമസോണ്‍ മേധാവി ജെഫ് ബെസോസ്  ഇന്ത്യയിലേക്ക് പറന്നിറങ്ങിയതും പല കാരണങ്ങള്‍ മൂലമാണ്. ആഗോള തലത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയുടെ കേന്ദ്രമായി ഇനി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഡിജിറ്റല്‍ പണമിടപാട് രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇ-കൊമേഴ്‌സ് വിപണി ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.  2020 ല്‍ അതായത് ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍  23 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും, ഇ-കൊമേഴ്‌സ് വിപണി 120 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് പറയുന്നത്.  ഈ സാധ്യതകള്‍ കണ്ടറിഞ്ഞാണ് ജെഫ് ബെസോസ് അടക്കമുള്ളവര്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് വന്‍ സംഭരഭങ്ങളുമായി എത്തുന്നത്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഈ സാധ്യതകള്‍ കണ്ടറിഞ്ഞാണ്  ഇപ്പോള്‍ നീങ്ങുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും, വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആമസോണ്‍ നേരിടുന്ന വെല്ലുവിളികള്‍ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക എന്നതാണ് ലക്ഷ്യം.  

രാജ്യത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിന്റെ വര്‍ധനവാണ് ഇ-കൊമേഴ്‌സ് വിപണിയും ശക്തി പ്രാപിക്കാന്‍ പ്രധാന കാരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് വര്‍ധിക്കാന്‍ കാരണമായത്.  ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയും ശക്തി പ്രാപിച്ചു. അതായത് കണക്കുകള്‍ പ്രകാരം 2016 ലെ ഡിജിറ്റല്‍ പണമിടപാട് 200 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ 2018 ല്‍  3000 ബില്യണ്‍ ഡോളറിലേക്ക് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ  വ്യക്തമാക്കുന്നത്. ഇതിന്റെ സാധ്യതകളെയെല്ലാം കണ്ടറിഞ്ഞാണ് ജെഫ് ബെസോസ് ഇന്ത്യയെ പറ്റി വാനോളം പ്രശംസിക്കുന്നത്. 

ജെഫ് ബെസോസ് ഇന്ത്യയെ പൂകഴ്ത്തിയത് ഇങ്ങനെ

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ഉറപ്പിച്ച് ലോകത്തിലേറ്റവും വലിയ കോടീശ്വരനായ ജെഫ് ബെസോസ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ സഹകരണം ഇന്ത്യയും അമേരിക്കയും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഞാനിതാ പ്രവചിക്കുന്നു, ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്...! - അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ചെറുകിടഇടത്തരം സംരംഭങ്ങളെ ഓണ്‍ലൈനിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യയില്‍ ആമസോണ്‍ 100 കോടി ഡോളര്‍ (ഏകദേശം 7,080 കോടി രൂപ) ഉടന്‍ നിക്ഷേപിക്കും. 2025ഓടെ ഇന്ത്യയില്‍ നിന്ന് 1,000 കോടി ഡോളറിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' ഉത്പന്നങ്ങള്‍ ആഗോള വിപണിയിലെത്തിക്കും. ജൂണോടെ, ഇന്ത്യയിലെ ഡെലിവറി പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കും ബെസോസ് പറഞ്ഞു

തലസ്ഥാന നഗരിയില്‍ ആമസോണ്‍ ഇന്ത്യ സംഘടിപ്പിച്ച ചെറുകിടഇടത്തരം സംരംഭക സംഗമമായ 'സംഭവി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.2014ലാണ് ഇതിനുമുമ്പ് ബെസോസ് ഇന്ത്യയിലെത്തിയത്. അന്ന്, 250 കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട്, 350 കോടി ഡോളറിന്റെ അധിക നിക്ഷേപം നടത്തി.

പുതിയ വാഗ്ദാനം കൂടിച്ചേരുമ്പോള്‍ ആമസോണിന് ഇന്ത്യയില്‍ മൊത്തം 650 കോടി ഡോളറിന്റെ (ഏകദേശം 46,000 കോടി രൂപ) നിക്ഷേപമാകും. അമേരിക്ക കഴിഞ്ഞാല്‍, ആമസോണിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. രാജ്ഘട്ടില്‍ മഹാത്മഗാന്ധിക്ക് പ്രണാമമര്‍പ്പിച്ച ശേഷമാണ് ബെസോസ് 'സംഭവ്' സംഗമത്തിനെത്തിയത്. ഇന്നും നാളെയുമായി കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും.വരവേറ്റത് പ്രതിഷേധവും അന്വേഷണവും ആമസോണിനെതിരെ ഒരുവിഭാഗം വ്യാപാരികളുടെ പ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ്.

കോണ്‍ഫഡറേഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യയുടെ (സി.സിഐ) അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യയിലേക്ക എത്തുന്നത്. പുതിയ മൊബൈല്‍ ഫോണുകള്‍ക്ക് അത്യാകര്‍ഷക ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്തതാണ് സി.സിഐ അന്വേഷിക്കുന്നത്.

ഫ്ളിപ്കാര്‍ട്ടും അന്വേഷണം നേരിടുന്നുണ്ട്.വാരിക്കോരിയുള്ള ഡിസ്‌കൗണ്ടുകളിലൂടെ ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇകൊമേഴ്സ് കമ്പനികള്‍ തങ്ങളുടെ കച്ചവടം ഇല്ലാതാക്കുന്നെന്ന് ആരോപിച്ചാണ് അഞ്ചുലക്ഷത്തോളം ചെറുകിട വ്യാപാരികള്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ 300ലധികം നഗരങ്ങളിലായി പ്രതിഷേധിക്കുന്നത്. അതിവേഗം, ഇന്ത്യലോകത്തെ ഏറ്റവും വേഗം വളരുന്ന ഇകൊമേഴ്സ് വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ ഇ-വിപണിയുടെ മൂല്യം 2022ഓടെ 15,000 കോടി ഡോളറിലേക്കും, 2026ല്‍ 20,000 കോടി ഡോളറിലേക്കും ഉയരുമെന്നാണ് വിലയിരുത്തലുകള്‍.

കോണ്‍ഫഡറേഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യയുടെ (സി.സിഐ) അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യയിലേക്ക എത്തുന്നത്. പുതിയ മൊബൈല്‍ ഫോണുകള്‍ക്ക് അത്യാകര്‍ഷക ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്തതാണ് സി.സിഐ അന്വേഷിക്കുന്നത്.

ഫ്ളിപ്കാര്‍ട്ടും അന്വേഷണം നേരിടുന്നുണ്ട്.വാരിക്കോരിയുള്ള ഡിസ്‌കൗണ്ടുകളിലൂടെ ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇകൊമേഴ്സ് കമ്പനികള്‍ തങ്ങളുടെ കച്ചവടം ഇല്ലാതാക്കുന്നെന്ന് ആരോപിച്ചാണ് അഞ്ചുലക്ഷത്തോളം ചെറുകിട വ്യാപാരികള്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ 300ലധികം നഗരങ്ങളിലായി പ്രതിഷേധിക്കുന്നത്.

അതിവേഗം, ഇന്ത്യലോകത്തെ ഏറ്റവും വേഗം വളരുന്ന ഇകൊമേഴ്സ് വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ ഇ-വിപണിയുടെ മൂല്യം 2022ഓടെ 15,000 കോടി ഡോളറിലേക്കും, 2026ല്‍ 20,000 കോടി ഡോളറിലേക്കും ഉയരുമെന്നാണ് വിലയിരുത്തലുകള്‍.

Related Articles

© 2024 Financial Views. All Rights Reserved