ജെറ്റിന്റെ 50 വാടക വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കവുമായി സ്‌പൈസ് ജെറ്റ്

March 20, 2019 |
|
News

                  ജെറ്റിന്റെ 50 വാടക വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കവുമായി സ്‌പൈസ് ജെറ്റ്

ന്യൂഡല്‍ഹി: ജെറ്റില്‍ നിന്നും പിടിച്ചെടുത്ത 50 വാടക വിമാനങ്ങള്‍ സ്വന്തമാക്കുന്നതിന് സ്‌പൈസ് ജെറ്റിന് ഓഫര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ജെറ്റിന്റെ വാടക വിമാനങ്ങള്‍ സ്വന്തമാക്കാനും ഇന്ത്യന്‍ വ്യോമയാന യാത്രാ സര്‍വീസില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്‌പൈസ് ജെറ്റ് തീരുമാനിച്ചുവെന്നാണ് സൂചന. അതേസമയം സ്‌ഫൈസ് ജെറ്റിന്റെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് നടത്തുന്നത് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. സ്‌പൈസ് ജെറ്റിന്റെ 12 ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് സര്‍ക്കാര്‍ സര്‍വീസ് നടത്തുന്നത് റദ്ദ് ചെയ്തിട്ടുള്ളത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് ജെറ്റിന്റെ ബോയിങ് 737 വിമനങ്ങള്‍ സര്‍വീസ് നടത്തുന്നത് റദ്ദ് ചെയ്തത്. ഇതോടെയാണ് ജെറ്റിന്റെ 50 വാടക വിമാനങ്ങള്‍ സ്വന്താമാക്കാന്‍ സ്‌പൈസ് ജെറ്റ് നീക്കം നടത്തുന്നത്. 

സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേസ് കടുത്ത വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. നിലവില്‍ 41 വിമാനങ്ങള്‍ മാത്രമാണ് ജെറ്റ് പറത്തുന്നത്. വിമാനങ്ങളെല്ലാം പാട്ട കമ്പനികള്‍ പിടിച്ചെടുത്തതോടെ ജീവനക്കാര്‍  പോലും പിരിഞ്ഞു പോകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ശമ്പളം കൃത്യമായി ലഭിക്കാത്തത് മൂലം പൈലറ്റുമാര്‍ ജെറ്റ് എയര്‍വേസിനെതിരെ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും സൂചനയുണ്ട്. 

ശമ്പളം എത്രയും വേഗം ലഭിക്കണമെന്നാണ് പൈലറ്റുമാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ജെറ്റ് എര്‍വേസ് പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തുന്നത്. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി വിതരണം ചെയ്യാന്‍ പറ്റാതെ കടബാധ്യതയില്‍ മുങ്ങിയിരിക്കുകയാണ് ജെറ്റ് എയര്‍വേസ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിക്ക് 100  കോടി ഡോളര്‍ കടബാധ്യതയാണ് ഉള്ളത്. ജീവനക്കാരുടെ  ശമ്പളം മുടങ്ങുകയും ചെയ്തതതോടെ കമ്പനിയുടെ വിശ്വാസം പോലും നഷ്ടപ്പെട്ടു.

 

Related Articles

© 2024 Financial Views. All Rights Reserved