റിലയന്‍സ് ജിയോയുടെ വരുമാനത്തില്‍ വന്‍ നേട്ടം; എയര്‍ല്ലെിന്റെയും വൊഡാഫോണിന്റെയും വരുമാനത്തില്‍ വന്‍ ഇടിവ്

July 11, 2019 |
|
News

                  റിലയന്‍സ് ജിയോയുടെ വരുമാനത്തില്‍ വന്‍ നേട്ടം; എയര്‍ല്ലെിന്റെയും വൊഡാഫോണിന്റെയും വരുമാനത്തില്‍ വന്‍ ഇടിവ്

റിലയന്‍സ് ജിയോയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. വൊഡാഫോണിനെയും ഭാരതി എയര്‍ടെല്ലിനെയും പിന്തള്ളിയാണ് റിലയന്‍സ് ജിയോ വരുമാനത്തില്‍ വന്‍ നേട്ടം കൊയ്തത്. മാര്‍ച്ച് പാദത്തില്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ വരുമാനത്തില്‍ റിലയന്‍സ് ജിയോ വന്‍ നേട്ടമാണ് നേടിയിട്ടുള്ളത്. ഏകദേശം 9,838.91 കോടി രൂപയുടെ അധിക വരുമാനമാണ് റിലയന്‍സ് ജിയോ നേടിയിട്ടുള്ളതെന്നും കണക്കുകളിലൂടെ വ്യക്തമാക്കുന്നു. റില.യന്‍സ് ജിയോയുടെ വരുമാനത്തില്‍ 76 ശതമാനം വര്‍ധനവാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് റിലയന്‍സസ് ജിയോയുടെ വരുമാനത്തില്‍ വന്‍ നേട്ടമുണ്ടായിട്ടുള്ളത്. 

അതേസമയം ഭാരതി  എയര്‍ടെല്ലിന്റെ വരുമാനം 8.7 ശതമാനം ചുരുങ്ങി 5,920.22 കോടി രൂപയിലേക്കെത്തി.  വോഡാഫോണ്‍ ഐഡിയയുടെ എജിഐര്‍ 1.25 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും, 7,133.40 കോടി രൂപയായി കുറഞ്ഞുവെന്നും കണക്കുകളിലൂടെ വ്യക്തമാക്കുന്നു. റിലയന്‍സ് ജിയോ വൊഡാഫോണിനെയും, ഭാരതി എയര്‍െല്ലിനെയും പിന്നിലാക്കി വന്‍ നേട്ടമാണ് ഇതുവരെ ഉണ്ടാക്കിയത്. എയര്‍ടെലിനെ മറികടന്ന് റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും വലി ടെലികോം ഭീമന്‍ കമ്പനിയായി മാറി. ഇതോടെ റിലയന്‍സ് ജിയോ  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി മാറിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോക്ക് 30.6 കോടി വരിക്കാരും, എയര്‍ടെല്ലിന് 28.4 കോടി വരിക്കാരുമാണുള്ളത്. വൊഡാഫോണ്‍, ഐഡിയ വരിക്കാരുടെ എണ്ണം 38.7 കോടിയാണ്. രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം വരിക്കാരുള്ളത് വൊഡാഫോണ്‍, ഐഡിയ ടെലികോം കമ്പനികളാണ്. 

ഇന്ത്യയില്‍ ഏറ്റവും വേഗതയുള്ള ഡാാറ്റാ സേവനം വിതരണം ചെയ്യുന്നതുകൊണ്ടാണ് റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. ജെപി മോര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2019 മുതല്‍ ജനുവരി വരെ ജിയോക്ക് 2.7 കോടി  പുതിയ വരിക്കാരാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന മികച്ച സേവനവും താരിഫുമാണ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിന് കാരണം.

 

Related Articles

© 2024 Financial Views. All Rights Reserved