ജെ&കെ ബാങ്കിന്റെ വരുമാനത്തില്‍ വര്‍ധനവ്

May 20, 2019 |
|
Banking

                  ജെ&കെ ബാങ്കിന്റെ വരുമാനത്തില്‍ വര്‍ധനവ്

ജെ ആന്‍ഡ് കെ ബാങ്കിന്റെ അറ്റാദായത്തില്‍ 129 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2019 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തിലാണ് അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുളളത്. അറ്റാദായം 129 ശതമാനം വര്‍ധിച്ചതോടെ വരുാമാനം 465 കോടി രൂപയിലെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

മുന്‍വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 28.41 കോടി രബൂപയില്‍ നിന്ന് 214.80 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ആകെ വരുമാനം 7116 കോടി  രൂപയില്‍ നിന്ന് 8487 കോടി രൂപയായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 

ബാങ്കിന്റെ പലിശ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് 2018-2019 സാമ്പത്തിക വര്‍ശഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പലിശയിനത്തിലെ വരുമാന ശേഷി 3.65 ശതമാനത്തില്‍ നിന്ന് 3.84 ശതമാനമായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ  വ്യക്തമാക്കുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved