2018 ല്‍ ഇന്ത്യയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വില്‍പ്പനയില്‍ 16.23 ശതമാനം വര്‍ധന

January 08, 2019 |
|
Lifestyle

                  2018 ല്‍ ഇന്ത്യയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വില്‍പ്പനയില്‍ 16.23 ശതമാനം വര്‍ധന

ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇന്ത്യയിലെ വില്‍പ്പനയില്‍ 16.23 ശതമാനം വര്‍ധന. 2018 ല്‍ 4,596 യൂണിറ്റ് വില്‍പ്പന നടന്നിട്ടുണ്ട്. 2017 ല്‍ 3,954 യൂണിറ്റായിരുന്നു വിറ്റഴിച്ചതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു. 2018 ല്‍ കൈവരിച്ച വില്‍പന കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഉയര്‍ന്ന വില്‍പ്പനയായിരുന്നു. അതില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക്, ജാഗ്വാര്‍ എഫ്-പാസി, എക്‌സ്ഇ എക്‌സ് എഫ് തുടങ്ങിയവയും ഉണ്ട്. 

2018 ഓടെ വാഹന ഉല്‍പാദനം ശക്തമാക്കിയെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വന്നു. ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നീ രണ്ട് ബ്രാന്‍ഡുകളിലായി 2019ലും ശക്തമായ ഉത്പന്ന വിപണനത്തിലും മികച്ച സേവനം ലഭ്യമാക്കും.

2018 ല്‍ കമ്പനി 10 പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. റേഞ്ച് റോവര്‍ വേലര്‍, റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടബിള്‍, മോഡല്‍ വര്‍ഷം 2018 റേഞ്ച് റോവര്‍ ആന്റ് റേഞ്ച് റേവര്‍ സ്‌പോര്‍ട്, ജഗ്വാര്‍ എഫ് പിസി എന്നിവ  അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Related Articles

© 2024 Financial Views. All Rights Reserved