മാര്‍ച്ചില്‍ ഔദ്യോഗിക മേഖലയില്‍ തൊഴിലവസരം 11.38 ലക്ഷമായി ഉയര്‍ന്നു

May 25, 2019 |
|
News

                  മാര്‍ച്ചില്‍ ഔദ്യോഗിക മേഖലയില്‍ തൊഴിലവസരം 11.38 ലക്ഷമായി ഉയര്‍ന്നു

ഔദ്യോഗിക മേഖലയിലെ മൊത്തം തൊഴിലവസരങ്ങള്‍ മാര്‍ച്ചില്‍ 11.38 ലക്ഷമായി ഉയര്‍ന്നതായി കണക്കുകള്‍.. ഫെബ്രുവരിയില്‍ ഇത് 11.02 ലക്ഷമായിരുന്നു. എസിക്കിന്റെ ഏറ്റവും പുതിയ പോറോള്‍ ഡാറ്റ അനുസരിച്ച് 2018-19 സാമ്പത്തിക വര്‍ഷം 1.48 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) 2018 മാര്‍ച്ചില്‍ പുതിയ എന്റോള്‍മെന്റുകള്‍ ലഭ്യമാക്കിയിരുന്നില്ല. 2017 സെപ്തംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏഴ് മാസക്കാലയളവില്‍ 88.30 ലക്ഷമാണ് പുതിയ എന്റോള്‍മെന്റുകള്‍.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നെറ്റ് എന്റോള്‍മെന്റുകള്‍ 7.88 ലക്ഷമായിരുന്ന സ്ഥാനത്ത് മാര്‍ച്ചില്‍ 8.14 ലക്ഷമായി.  എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പേയ്‌റോള്‍ ഡാറ്റ വ്യക്തമാക്കുന്നു. 2018-19ല്‍ മൊത്തം 67.59 ലക്ഷം പുതിയ ഉപഭോക്താക്കള്‍ ഇപിഎഫ്ഒ നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി ചേര്‍ന്നു. മൊത്തം പുതിയ  എന്റോള്‍മെന്റുകള്‍ ഏഴ്മാസ കാലയളവില്‍ 15.52 ലക്ഷമായിരുന്നു. ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ച് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിവിധ നിലപാടുകള്‍ നല്‍കുന്നുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved