ചുരുങ്ങിയ സമയം കൊണ്ട് ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്തത് നാലര ലക്ഷത്തിലധികം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍; ഫോണില്‍ നിന്നും ബാങ്ക് വിവരങ്ങള്‍ മുതല്‍ വണ്‍ടൈം പാസ്‌വേര്‍ഡുകള്‍ വരെ ചോര്‍ത്തും

September 14, 2019 |
|
News

                  ചുരുങ്ങിയ സമയം കൊണ്ട് ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്തത് നാലര ലക്ഷത്തിലധികം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍; ഫോണില്‍ നിന്നും ബാങ്ക് വിവരങ്ങള്‍ മുതല്‍ വണ്‍ടൈം പാസ്‌വേര്‍ഡുകള്‍ വരെ ചോര്‍ത്തും

ആന്‍ഡ്രോയിഡ് 10 ജനങ്ങളിലേക്കെത്താന്‍ അധികം നാള്‍ ബാക്കിയില്ലാത്ത വേളയിലാണ് ജോക്കര്‍ മാല്‍വെയര്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ഫോണുകളില്‍ ഡൗണ്‍ലോഡായി കഴിഞ്ഞാല്‍ ഇവ ആന്‍ഡ്രോയിഡ് ആപ്പ് എന്ന രീതിയിലെ പ്രവര്‍ത്തിക്കൂ. ഇതുവഴി ബാങ്ക് വിവരങ്ങള്‍ മുതല്‍ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന പാസ്‌വേര്‍ഡുകള്‍ വരെ ചോര്‍ത്തിയെടുക്കുമെന്ന് ടെക്ക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 24 ആന്‍ഡ്രോയിഡ് ആപ്പുകളിലേക്കാണ് ജോക്കര്‍ എന്ന മാല്‍വെയര്‍ കടന്നതെന്നും ഇത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ആപ്പുകള്‍ നീക്കം ചെയ്തുവെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

മാല്‍വെയര്‍ പ്രചരിച്ച് ഏതാനും നാളുകള്‍ക്കകം 4,72,000 ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ജോക്കര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഇനിയും മറ്റ് ഫോണുകളിലേക്ക് ഇത് പടരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്കൗണ്ടില്‍ നിന്നു പണച്ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ചൈന, ഈജിപ്റ്റ്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാന്‍മര്‍, നെതര്‍ലാന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്‌പെയിന്‍, സ്വീഡന്‍ എന്നിങ്ങനെ 24 രാജ്യങ്ങളെയാണ് മാല്‍വെയര്‍ ബാധിച്ചത്.

അഡ്വക്കേറ്റ് വാള്‍പേപ്പര്‍, ഏജ് ഫെയ്സ്, അള്‍ത്താര്‍ മെസേജ്, ആന്റിവൈറസ് സെക്യൂരിറ്റി- സെക്യൂരിറ്റി സ്‌കാന്‍, ബീച്ച് ക്യാമറ, ബോര്‍ഡ് പിക്ചര്‍ എഡിറ്റിംഗ്, ചില വാള്‍പേപ്പര്‍, ക്ലൈമറ്റ് എസ്എംഎസ്, കൊളേറ്റ് ഫെയ്സ് സ്‌കാനര്‍, ക്യൂട്ട് ക്യാമറ, കൊളേറ്റ് ഫെയ്സ് സ്‌കാനര്‍, ക്യൂട്ട് ക്യാമറ, ഡാസില്‍ വാള്‍പേപ്പര്‍, വാള്‍പേപ്പര്‍ പ്രഖ്യാപിക്കുക , ഡിസ്പ്ലേ ക്യാമറ, ഡിസ്പ്ലേ ക്യാമറ, മികച്ച വിപിഎന്‍, ഹ്യൂമര്‍ ക്യാമറ, ഇഗ്നൈറ്റ് ക്ലീന്‍, ലീഫ് ഫെയ്സ് സ്‌കാനര്‍, മിനി ക്യാമറ, പ്രിന്റ് പ്ലാന്റ് സ്‌കാന്‍, റാപ്പിഡ് ഫെയ്സ് സ്‌കാനര്‍, റിവാര്‍ഡ് ക്ലീന്‍, റൂഡി എസ്എംഎസ്, സോബി ക്യാമറ, സ്പാര്‍ക്ക് വാള്‍പേപ്പര്‍ തുടങ്ങിയവയാണ് മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍.

Related Articles

© 2024 Financial Views. All Rights Reserved