പെയിന്റിനോടൊപ്പം ഹാന്‍ഡ് സാനിറ്റൈസറും; ജെഎസ്ഡബ്ല്യു പെയിന്റ്സ് ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കുന്നു

May 15, 2020 |
|
News

                  പെയിന്റിനോടൊപ്പം ഹാന്‍ഡ് സാനിറ്റൈസറും;  ജെഎസ്ഡബ്ല്യു പെയിന്റ്സ് ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കുന്നു

മുംബൈ: രാജ്യത്തെ മുന്‍നിര പെയിന്റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്റ്സ് ആഭ്യന്തരവിപണിയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കുന്നു. ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുള്ള എല്ലാ നിയമപരമായ അംഗീകാരങ്ങളും അനുമതികളും ലൈസന്‍സും ജെ എസ് ഡബ്ല്യുവിന് ലഭിച്ചു. ഈ മാസം തന്നെ സെക്യൂറല്‍ എന്ന പേരില്‍ ഉല്‍പ്പന്നം പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്

രാജ്യത്ത് സെക്യൂറല്‍ എന്ന പേരില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുറത്തിറക്കുന്നതിലേറെ അഭിമാനമുണ്ടെന്ന് ജെ എസ് ഡബ്ലിയു പെയിന്റ്സ് മാനേജിംഗ് ഡയറക്ടര്‍ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു. ' കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ഉപഭോക്താക്കളെയും ഇന്ത്യാ സര്‍ക്കാരിനെയും പിന്തുണയ്ക്കാന്‍ ജെ എസ് ഡബ്ലിയു പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായാണ് ലോകോത്തര നിലവാരത്തിലുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ കമ്പനി പുറത്തിറക്കുന്നത്,' അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ വസിന്ധില്‍ അത്യാധുനിക സൗകര്യങ്ങളുള്ള നിര്‍മ്മാണശാലയിലാണ് സെക്യൂറല്‍ നിര്‍മ്മിക്കുന്നത്. തുടക്കത്തില്‍ രാജ്യത്തിന്റെ ദക്ഷിണ മേഖലയിലും, കിഴക്കന്‍ മേഖലയിലും ഉള്ള വിപണികളില്‍ അരലിറ്റര്‍ പാക്കില്‍ ഉല്‍പ്പന്നം ലഭിക്കും. ജെ എസ് ഡബ്ലിയു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ്, സ്റ്റീല്‍, സിമന്റ് വിപണന ശൃംഖല വഴി ഹാന്‍ഡ് സാനിറ്റൈസര്‍ വിപണനം ചെയ്യും. ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജെ എസ് ഡബ്ലിയു ഫൗണ്ടേഷന്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് സാനിറ്റൈസര്‍ സൗജന്യമായി നല്‍കും.

Related Articles

© 2024 Financial Views. All Rights Reserved