മാന്ദ്യം പടര്‍ന്നതോടെ സ്റ്റീല്‍ കമ്പനികളും പ്രതിസന്ധിയില്‍; ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഉത്പ്പാദനത്തില്‍ ഇടിവ്

December 10, 2019 |
|
News

                  മാന്ദ്യം പടര്‍ന്നതോടെ സ്റ്റീല്‍ കമ്പനികളും പ്രതിസന്ധിയില്‍;  ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഉത്പ്പാദനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ ജെഎസ്ഡബ്ല്യുന്റെ ക്രൂഡ് സ്റ്റീലിന്റെ ഉത്പ്പാദനത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്.  ക്രൂഡ് സ്റ്റീലിന്റെ ഉത്പ്പാദനം നവംബറില്‍ ഏഴ് ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതോടെ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീലിന്റെ ഉത്പ്പാദനം  12.9 ലക്ഷം ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

അതേസമയം സാമ്പത്തിക മാന്ദ്യം കാരണം വാഹന നിര്‍മ്മാണ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയാണ് ക്രൂഡ് സ്റ്റീലിന്റെ ഉത്പ്പാദനത്തില്‍ ഇടിവ് രൂപപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.  സെപ്റ്റംബറില്‍ വസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പ്പാദനം 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. കമ്പനിയുടെ ബ്ലാസ്റ്റ് ഫര്‍ണാന്‍സ് താത്കാലികമായി അടക്കുയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 

നിലവിലെ സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ കമ്പനി ഊര്‍ജിതമായ ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.അതേസമയം ഒക്ടോബറിലെ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഉത്പ്പാദനം 9.09 ലക്ഷം ടണ്ടായി ചുരുങ്ങിയെന്ന്ാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  വാര്‍ഷികാടിസ്ഥാനത്തിലുള്ള കമ്പനിയുടെ ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. 

അതേസമയം ഒക്ടോബര്‍ മാസത്തിലാണ് ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനം ഒക്ടോബര്‍ മാസത്തില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനം 3.4 ശതമാനം ഇടിവ് രേഖപ്പെടുത്തി  9.089 മില്യണ്‍ ടണ്ണിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാന്ദ്യം ശക്തമായതിനെ തുടര്‍ന്നാണ് ക്രൂഡ് സ്റ്റീല്‍  ഉത്പ്പാദനത്തിലും ഒക്ടോബര്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്. അതേമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ സ്റ്റീല്‍ ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയത് 9.408 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ട്.  

ആഗോള  ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തിലും ഭീമമാ.യ തളര്‍ച്ച നേരിട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഗോള സ്റ്റീല്‍  ഉത്പ്പാദനം 2019  ഒക്ടോബര്‍ മാസത്തില്‍  151.494 മില്യണണ്‍ ടണ്ണിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 2.8 ശതമാനത്തോളം ഇടാവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  അതേസമയം 2018 ഒക്ടോബര്‍ മാസത്തില്‍ ഇകോലയളവില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയത്  155.833 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2024 Financial Views. All Rights Reserved