തുടര്‍ച്ചയായ മൂന്നാം മാസവും ജിഎസ്ടി വരുമാനത്തില്‍ ഇടിവ്

July 02, 2020 |
|
News

                  തുടര്‍ച്ചയായ മൂന്നാം മാസവും ജിഎസ്ടി വരുമാനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തിലും ജിഎസ്ടി വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. ചരക്ക് സേവന നികുതി വരുമാനം 90,917 കോടി രൂപയായി.  തുടര്‍ച്ചയായ മൂന്നാം മാസമാണ് വരുമാനത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള കണക്കുകളില്‍ ജൂണില്‍ 9.02 ശതമാനം മാത്രമാണ് ഇടിവുണ്ടായത്. മെയില്‍ 38.17 ശതമാനവും ഏപ്രിലില്‍ 71.63 ശതമാനവുമായിരുന്നു ഇടിവ്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന ഇടിവ് 70 ശതമാനമാണ്. കേന്ദ്രസര്‍ക്കാരിന് മെയ് മാസത്തില്‍ 62,009 കോടിയും ഏപ്രില്‍ മാസത്തില്‍ 32,394 കോടി രൂപയുമാണ് നികുതി വരുമാനം നേടാനായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ 99,940 കോടി രൂപയായിരുന്നു നികുതി വരുമാനം

ജൂണില്‍ നേടിയ കേന്ദ്ര ജിഎസ്ടി 18,980 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടി വരുമാനം 23,970 കോടിയും ഇന്റഗ്രേറ്റഡ് ജിഎസ്ടി 40,302 കോടിയുമാണ്. അതേസമയം കോംപന്‍സേഷന്‍ സെസ് 7,665 കോടി രൂപയാണ്.

Related Articles

© 2024 Financial Views. All Rights Reserved