കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം; സംസ്ഥാനങ്ങളെ പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം; സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.18 ശതമാനമായി ഉയര്‍ന്നു

January 31, 2019 |
|
News

                  കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം; സംസ്ഥാനങ്ങളെ പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം; സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.18 ശതമാനമായി ഉയര്‍ന്നു

കേരളത്തില്‍ പ്രളയദുരന്തം നേരിട്ടപ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.18 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2016 ല്‍ 6.22 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉണ്ടായത്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനത്തിലേക്ക് എത്താനും കേരളത്തിന് സാധിച്ചതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സംസ്ഥാന ബജറ്റ് കൂടുതല്‍ ജനപ്രിയമാക്കാനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ശബരിമല വിഷയം കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റില്‍ ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. 

അതേ സമയം പ്രളയം വളര്‍ച്ചാ നിരക്കിനെ ബാധിച്ചിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന കാര്യമാണ്. സംസ്ഥാന ബജറ്റില്‍ പ്രധാനമായും പരിഗണന നല്‍കുന്നത് പുനര്‍നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനത്തിനാണ്. അതേ സമയം ധനകമ്മിയും റവന്യൂ കമ്മിറ്റിയും കുറഞ്ഞിട്ടുണ്ട്. പ്രതീക്ഷ വളര്‍ച്ച കൈവരിക്കാനായില്ലെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ പറയുന്നുണ്ട്. വളര്‍ച്ചാനിരക്ക് കൂടിയെങ്കിലും പ്രളയം വളര്‍ച്ചാനിരക്കിനെ ബാധിക്കും. കേവല ദാരിദ്ര സൂചിക ഇപ്പോഴും താഴ്ന്നുതന്നെയാണ്. കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം 1.48,927 രൂപയായട്ടുണ്ട് . ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നനിരക്കാണിത്.പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവുണ്ടെങ്കിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു.ഇത് സംസ്ഥാനത്തിന്റ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നാണ് സൂചന. 12.34 ശതമാനമുള്ളത്  11 ശതമാനമായി കുറയുകയും ചെയ്തു. അതേ സമയം ബാങ്കുകളില്‍ നിക്ഷേപിച്ച തുകയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. തോമസ് ഐസക്കിന്റെ ബജറ്റില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ഇന്ന് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 

 പ്രഖ്യാപനങ്ങള്‍ ഇങ്ങനെയൊക്കെ

ശബരിമല വിഷയവും കേന്ദസര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയുമെല്ലാം സംസഥാന ബജറ്റില്‍ എടുത്തുദ്ധരിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. നവോത്ഥാനമടക്കമുള്ള വിഷയങ്ങളിലേക്ക് തോമസ് ഐസക്കിന്റെ പ്രസംഗം കടന്നു പോയി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ വിമര്‍ശിക്കാന്‍ തോമസ് ഐസക്ക് മടി കാണിച്ചില്ല. കരളത്തോട് എന്തിനാണ് ഈ അവഗണന കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് തോമസ് ഐസതക്ക് ചോദിച്ചു. സംസ്ഥാനങ്ങളുടെ പുരോഗതി സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തിലൂടെ പറഞ്ഞു. 

നവ കേരള നിര്‍മ്മാണത്തിന് 100 കോടി. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം പണിയും. എല്ലാ ജില്ലകളിലും വനിതാ മതിലിനു തുല്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പദ്ധതി. നവ കേരള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ആസൂത്രണം ചെയ്യാന്‍ പോകുന്നത് 25ഓളം പദ്ധതികള്‍. 

കൃഷി ഉള്‍പ്പെടെയുള്ള വരുമാന മാര്‍ഗം തകര്‍ച്ചയിലായത് തോമസ് ഐസക് പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. റബര്‍ കൃഷിക്ക് 500 കോടി രൂപയോളം നീക്കിവെച്ചു. സംസ്ഥാന സര്‍ക്കാര്‍  ദുരിതാശ്വാസ നിധിയില്‍ നിന്നും 1131 കോടി ചിലവഴിച്ചന്നും തോമസ് ഐസക് പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി രൂപ. കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന വ്യാവസായ സ്ഥാപനങ്ങളുടെ ഭൂമി ഒഴിവാക്കും. കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 

കാര്‍ഷിക മേഖയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രാമുഖ്യം നല്‍കും. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. റബര്‍ ഉത്പാദനത്തിന് 200 ഏക്കറില്‍ സര്‍ക്കാര്‍ പാര്‍ക്ക് നിര്‍മ്മിക്കും. കുരുമുളക് കൃഷിയില്‍ സര്‍ക്കാറിന് 10 കോടി രൂപ പ്രളയാനന്തര കാലത്ത് നഷ്ടമുണ്ടായി. മലയോര മേഖലയിലെ കുരുമുളക് കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പാക്കേജുകള്‍ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കും. 

 

 

 

Related Articles

© 2024 Financial Views. All Rights Reserved