റെക്കോര്‍ഡ് യാത്രക്കാരുമായി കൊച്ചി മെട്രോ; തൈക്കൂടം യാത്ര തുടങ്ങിയതിന് പിന്നാലെ പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍; മഹാരാജാസ്-തൈക്കൂടം സര്‍വീസ് ആരംഭിച്ച ശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം പേര്‍

September 13, 2019 |
|
News

                  റെക്കോര്‍ഡ് യാത്രക്കാരുമായി കൊച്ചി മെട്രോ; തൈക്കൂടം യാത്ര തുടങ്ങിയതിന് പിന്നാലെ പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍; മഹാരാജാസ്-തൈക്കൂടം സര്‍വീസ് ആരംഭിച്ച ശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം  പേര്‍

കൊച്ചി: തൈക്കൂടം യാത്ര ആരംഭിച്ച കൊച്ചി മെട്രോയ്ക്ക് ഇപ്പോള്‍ ചാകരയാണ്. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറികയാണ് കൊച്ചി മെട്രോയെന്നാണ് ഇപ്പോള്‍ അധികൃതര്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച പുറന്ന് വന്ന വിവരങ്ങള്‍ പ്രകാരം പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. തൈക്കൂടം യാത്ര ആരംഭിച്ച് ആദ്യമായിട്ടാണ് ഇത്രയധികം യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത്. പ്രതിദിന സര്‍വീസിന്റെ കണക്കൂകള്‍ പ്രകാരം മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണ്.

കഴിഞ്ഞ ഏഴാം തീയതി മാത്രം 99,680 പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു.  ഓണം സീസണ്‍ പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നായിരുന്നു മെട്രോ അധികൃതരുടെ പ്രതീക്ഷ. പത്താം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ രാത്രി 11 മണി വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. സാധാരണ ഇത് രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ മെട്രോ സര്‍വീസ് നീട്ടിയ കഴിഞ്ഞ മൂന്നാം തീയതി മുതല്‍ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലാണ്. 

കൊച്ചി നഗരത്തില്‍ ഗതാഗത തിരക്ക് രൂക്ഷമായതിനാല്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ഇതോടൊപ്പം മഹാരാജാസ് തൈക്കൂടം റൂട്ടില്‍ സര്‍വീസ് തുടങ്ങിയതിനോടനുബന്ധിച്ച് നിശ്ചിത ദിവസത്തേക്ക് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ നാലു മുതലാണ് നഗരഹൃദയം കടന്ന് കൊച്ചി മെട്രോ വൈറ്റില തൈക്കൂടത്തേക്ക് സര്‍വീസ് ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ഈ മാസം 18 വരെ മെട്രോ നിരക്കുകള്‍ പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ 40000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ എണ്ണം.

Related Articles

© 2024 Financial Views. All Rights Reserved