ചൈനയിലേക്കുള്ള പെട്രോള്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവിന് കുവൈറ്റ്

November 12, 2019 |
|
News

                  ചൈനയിലേക്കുള്ള പെട്രോള്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവിന് കുവൈറ്റ്

കുവൈറ്റ്: കുവൈറ്റ് ചൈനയിലേക്കുള്ള പെട്രോളിയം കയറ്റുമതി വര്‍ധിപ്പിക്കുന്നു. പ്രതിദിന കയറ്റയുമതി 600,000 ബാരലായി വര്‍ധിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഷാങ്്ഗായില്‍ നടക്കുന്ന രണ്ടാമത്തെ ചൈനാ ഇന്റര്‍നാഷനല്‍ ഇമ്പോര്‍ട്ട് എക്‌സ്‌പോയില്‍ വെച്ച് കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനിലെ ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് വിഭാഗം മാനേജിങ് ഡയറക്ടര്‍ ഷേഖ് ഖാലിദ് അല്‍ സബയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

വര്‍ഷംതോറും 20 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകമാണ് കുവൈറ്റ് ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ഇത് കുവൈറ്റിന്റെ മൊത്തം കയറ്റുമതിയുടെ നാല്‍പത് ശതമാനം വരും. 2021 നകം കെപിസിയുടെ ആക്ര ക്രൂഡ് ഓയില്‍ സംസ്‌കരണ ശേഷി 14 ലക്ഷം ബിപിഡി ആയി ഉയര്‍ത്തും.2040 നകം ക്രൂഡ് ഉല്‍പ്പാദനശേഷി 40 ലക്ഷം ബിപിഡി (ബാരല്‍ പെര്‍ ഡേ) ആയി എല്‍എന്‍ജി ഉത്പ്പാദനശേഷി 250 കോടി ഘനയടിയായി ഉയര്‍ത്താനാണ് കെപിസി ആലോചിക്കുന്നതെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.

Read more topics: # export business, # petrolium, # kuwait,

Related Articles

© 2024 Financial Views. All Rights Reserved