റിസര്‍വ് ബാങ്കിന് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ അനുവാദമില്ലെന്ന് സുപ്രീം കോടതി

April 26, 2019 |
|
Banking

                  റിസര്‍വ്  ബാങ്കിന് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ അനുവാദമില്ലെന്ന് സുപ്രീം കോടതി

 

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് രാജ്യം വിട്ടവരുടെ വിവരങ്ങള്‍ വിവരവകാശ നിയമപ്രകാരം (ആര്‍ഐടി) പുറത്തുവിടണമെന്ന്  റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി. വിവരവകാശ നിയമപ്രകാരം ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടടക്കം റിസര്‍വ് ബാങ്ക് നല്‍കേണ്ടി വരുമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഏറെക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ഇന്നാണ് സുപ്രീം കോടതി വ്യക്തമായ നിലപാട് വ്യക്തമാക്കിയത്. സമാൂഹ്യ  പ്രവര്‍ത്തകനായ എസ്.സി അഗര്‍വാളിന്റെ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുള്ളത്. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്കിനെതിരെ കോടതീയ അലക്ഷ്യത്തിന് നോട്ടീസ് അച്ചിരുന്നു. 

വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചുവെക്കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. വിവരകാശ നിയമപ്രകാം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും, 2015 ലെ സുപ്രീം കോടതി ഉത്തരവിന്റെ കടുത്ത ലംഘനമാണിതെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ആര്‍ബിക്ക് ഇതോടെ വിവരങ്ങള്‍ കൈമാറാന്‍ ഒരവസരം കൂടി നല്‍കിയിരിക്കുകയാണ്. 

 

Related Articles

© 2019 Financial Views. All Rights Reserved