ഐഡിബിഐ ബാങ്കിന്റെ ഓഹരി വിഹിതം എല്‍ഐസി കുറച്ചു

March 18, 2019 |
|
Investments

                  ഐഡിബിഐ ബാങ്കിന്റെ ഓഹരി വിഹിതം എല്‍ഐസി കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇഷുറന്‍സ് കമ്പനിയായ എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ഓഹരികളില്‍ കുറവ് വരുത്താനാണ് എല്‍ഐസി ഇപ്പോള്‍ തീരുമാനിച്ചത്. ഒഹരി വിപണിയില്‍ ഒരു ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഓരു കമ്പനിക്ക 15 ശതമാനത്തേക്കാള്‍ കൂടുതല്‍ ഓഹരി ഇടപാടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധന ഉണ്ട്. ഇത് പാലിക്കുന്നതിന് വേണ്ടിയാണ് എല്‍ഐസി ഐഡിബിഐ ബാങ്കിന്റെ ഓഹരിയില്‍ കുറവ് വരുത്താന്‍ ആലോചിച്ചിട്ടുള്ളത്.

അതേസമയം കഴിഞ്ഞ ജനുവരിയിലാണ് ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്.  ഓഹരി കുറക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഐഡിബിഐ ബാങ്ക് അധികൃതര്‍ ഒരു പ്രതികരണവും നലിവില്‍ അറിയിച്ചിട്ടില്ല. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഐഡിബിഐ ബാങ്കിന്റെ നഷ്ടം വര്‍ധിക്കുകയും ചെയ്തു. ഡിസംബറില്‍ ബാങ്കിന്റെ 41,85,48 കോടി രൂപയാ ഉയരുകയും ചെയ്തു. മുന്‍വര്‍ഷം ഇത് 1,524.31 കോടി രൂപയായിരുന്നു. നിലവില്‍ ഐഡിബിഐ ബാങ്കിന്റഎ വരുമാനത്തിലും വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.7,125.20 കോടി രൂപയില്‍ നിന്ന് 6,190.94 കോടി രൂപയായി താഴ്ന്നനെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

 

 

Related Articles

© 2024 Financial Views. All Rights Reserved