നൂതന ആശയങ്ങളുണ്ടോ? സംരംഭക സ്വപ്‌നങ്ങള്‍ക്കായി മേക്കര്‍ ഫെസ്റ്റ് കൊച്ചിയില്‍

November 11, 2019 |
|
News

                  നൂതന ആശയങ്ങളുണ്ടോ? സംരംഭക സ്വപ്‌നങ്ങള്‍ക്കായി മേക്കര്‍ ഫെസ്റ്റ് കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റ് കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസിലാണ് ഡിസംബര്‍ 14ആണ് മേക്കര്‍ ഫെസ്റ്റ് നടക്കുക. കേരളത്തന്റെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട് നിര്‍മാണ-സാങ്കേതികവിദ്യാ രൂപകല്‍പ്പന മേക്കര്‍വില്ലേജില്‍ ചര്‍ച്ചയാകും. നവ ആശയങ്ങളുള്ള യുവസംരംഭകര്‍ ഒത്തുചേരുന്ന ഏറ്റവും വലിയ മേക്കര്‍ഫെസ്റ്റായിരിക്കും കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടിയില്‍ നടക്കുക. മോട്ട്വാി ജഡേജ ഫൗണ്ടേഷനാണ് മേക്കര്‍ഫെസ്റ്റ് സംഘടിപ്പിക്കുക.

യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ഉള്ള നൂതന ആശയങ്ങള്‍ പ്രോത്സാപ്പിക്കുകയും സംരംഭകങ്ങളാക്കി മാറ്റാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുകയാണ് മേളയുടെ ലക്ഷ്യം. സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതികവിദ്യകള്‍ ഡിസൈനര്‍ വീക്കില്‍ പരിചയപ്പെടുത്തും. അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധര്‍ അടക്കം 5000 പേരാണ് മേളയില്‍ പങ്കെടുക്കുക. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഫാബ് ലാബുകളും അടല്‍ ഇന്നൊവേഷന്‍ ലാബുകളും പ്രവര്‍ത്തിക്കുന്ന കേരളത്തിന് മേക്കര്‍ഫെസ്റ്റ് നല്ലൊരു പ്രോത്സാഹനമായിരിക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ് ഐടി സെക്രട്ടറി എം ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ http://makerfestkerala.com എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക. 

Related Articles

© 2024 Financial Views. All Rights Reserved