ചൈനയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പുറത്തുവന്നു; ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്നു

March 31, 2020 |
|
Trading

                  ചൈനയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പുറത്തുവന്നു; ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്നു

മുംബൈ: കോവിഡ്-19 നെ അതിജീവിച്ച് ചൈന പഴയ അവസ്ഥയിലേക്ക് തിരികെ വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഓഹരി വിപി നേട്ടത്തിലേക്ക്. നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ന് ഇന്ത്യന്‍ വിപണിയില്‍  സജീവം.  

കഴിഞ്ഞ ദിവസത്തെ ഭീമമായ നഷ്ടത്തില്‍ പാതിയോളം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 550 പോയന്റ് ഉയര്‍ന്ന് 28990ലും നിഫ്റ്റി 174 പോയന്റ് ഉയര്‍ന്ന് 8455ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 513 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 82 ഓഹരികള്‍ നഷ്ടത്തിലുമാണ്. 27 ഓഹരികള്‍ക്ക് മാറ്റമില്ല. പല സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 1.85ശതമാനവും ഐടി 1.79ശതമാനവും സ്മോള്‍ ക്യാപ് 1.51 ശതമാനവും മിഡ്ക്യാപ് 1.39 ശതമാനവും നേട്ടത്തിലാണ്. വാഹനം,  ലോഹം, ഓയില്‍ആന്‍ഡ്ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തില്‍തന്നെ. 

ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ആക്സിസ് ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. 

ഇന്‍ഡസിന്റ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. 

ആഗോള വ്യാപകമായി കൊവിഡ് ബാധമൂലം ആശങ്കയിലായ സാഹചര്യത്തില്‍ ചൈനയില്‍നിന്ന് ആശ്വാസകരമായ വാര്‍ത്ത പുറത്തുവന്നതാണ് വിപണിക്ക് തുണയായത്. ഫെബ്രുവരിയില്‍ 35.7എന്ന റെക്കോഡ് താഴ്ചയിലെത്തിയ ചൈനയിലെ പിഎംഐ മാര്‍ച്ചില്‍ 52.0ലേയ്ക്ക് കുതിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved