തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ പത്തു മിനിറ്റിനുള്ളില്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

May 23, 2019 |
|
Trading

                  തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ പത്തു മിനിറ്റിനുള്ളില്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ചയുണ്ടായേക്കുമെന്ന ആദ്യ ഫലസൂചനകള്‍ പുറത്തു വന്നതോടെ ഓഹരി വിപണിയില്‍ കുതിച്ചുച്ചാട്ടത്തിന് കാരണമായി. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടര്‍ന്നത്. സെന്‍സെക്‌സ് 791 പോയിന്റ് ഉയര്‍ന്ന് 39,901 രൂപയിലെത്തി. ഫലപ്രഖ്യപനത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ ബി എസ് ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2.39 ലക്ഷം കോടി രൂപ ഉയര്‍ന്നു. 

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ എതിരാളികളെക്കാള്‍ എന്‍ഡിഎ സ്ഥാനം ഉയര്‍ത്തി. ഇതോടെ ബാങ്കിങ് ഓഹരികള്‍ക്ക് പുറമേ റിലയന്‍സ്, ലാര്‍സന്‍ ആന്റ് ടര്‍ബോ എന്നിവ വലിയ നേട്ടമാണുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഇതാദ്യമായി 31,000 പോയിന്റ് കടന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വ്യാപാര വ്യവസായിക രംഗത്ത് വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved