മാരുതി കാറുകളുടെ ഉല്‍പാദനം ഫെബ്രുവരിയില്‍ 8 ശതമാനമായി കുറച്ചു

March 19, 2019 |
|
Lifestyle

                  മാരുതി കാറുകളുടെ ഉല്‍പാദനം ഫെബ്രുവരിയില്‍ 8 ശതമാനമായി കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഉത്പാദനം ഫെബ്രുവരിയില്‍ 8 ശതമാനമായി കുറച്ചു. കഴിഞ്ഞ വര്‍ഷം 1,62,524 യൂണിറ്റുകളില്‍ നിന്ന് 8.3 ശതമാനം കുറഞ്ഞ് 1,48,959 യൂണിറ്റാണ് ഇത്തവണ വില്‍പ്പന നടത്തിയത്. കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണവും കുറഞ്ഞിരിക്കുകയാണ്. ആള്‍ട്ടോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ എന്നിവയുടെ വില്‍പന 8.4 ശതമാനം ഇടിഞ്ഞ് 1,47,550 യൂണിറ്റിലെത്തി. 2018 ഫെബ്രുവരിയില്‍ ഇത് 1,61,116 യൂണിറ്റായിരുന്നു.

അതേസമയം, വാനുകളുടെ  ഉത്പാദനം - ഓംനി, 22.1 ശതമാനം വര്‍ധിച്ച് 16,898 യൂണിറ്റിലെത്തി. ഫെബ്രുവരിയിലെ മൊത്തം വില്‍പ്പന 13,827 യൂണിറ്റായിരുന്നു; കഴിഞ്ഞ മാസം സൂപ്പര്‍ കാരി എല്‍സിവി ഉത്പാദനം ഒരു യൂണിറ്റ് മാത്രമായിരുന്നു. ഫെബ്രുവരിയിലെ മാരുതിയുടെ ആഭ്യന്തര വില്‍പ്പന 0.9 ശതമാനം ഇടിഞ്ഞ് 1,39,100 യൂണിറ്റിലെത്തി. അതേസമയം, ജനുവരിയിലെ വില്‍പ്പന 1.1 ശതമാനം ഉയര്‍ന്ന് 1,42,150 യൂണിറ്റിലുമെത്തി. 2018 ജനുവരിയില്‍ 1,40,600 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. 

പെട്രോള്‍, ഡീസല്‍, പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ 8.25 ശതമാനം കുറവുണ്ടായി. ഫിബ്രവരിയില്‍ 2,15,276 യൂണിറ്റാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,48,276 യൂണിറ്റായിരുന്നു. ഗുര്‍ഗാവ്, മനേസറിലെ രണ്ട് പ്ലാന്റുകളില്‍ നിന്ന് പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കും. സുസുക്കിയുടെ ഉടമസ്ഥതയിലുള്ള ഹന്‍സാല്‍പൂര്‍ (ഗുജറാത്ത്) പ്ലാന്റിന്റെ ഉത്പാദനം 2.5 ലക്ഷം യൂണിറ്റാണ്.

 

Related Articles

© 2024 Financial Views. All Rights Reserved