മാരുതി മോഡലുകള്‍ക്ക് 689 രൂപ വരെ ഉയര്‍ത്തി

April 02, 2019 |
|
Lifestyle

                  മാരുതി മോഡലുകള്‍ക്ക്  689 രൂപ വരെ ഉയര്‍ത്തി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ മോഡലുകളുടെ വിലയില്‍ 689 രൂപ വരെ ഉയര്‍ത്തി.  എംഎസ്‌ഐ വില തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ബന്ധിതമായ ഉയര്‍ന്ന സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ മോഡലുകളിലാണ് വില വര്‍ധിച്ചത്. പുതിയ വിലകള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ആള്‍ട്ടോ 800 മുതല്‍ എസ്-ക്രോസ്സ് വരെയുള്ള മോഡലുകള്‍ക്ക് 2.67 ലക്ഷം മുതല്‍ 11.48 ലക്ഷം വരെയാണ് വില. 

എല്ലാ ഒറിജിനല്‍ എക്യുപ്‌മെന്റ്  നിര്‍മ്മാതാക്കളും ഏപ്രില്‍ 1 മുതല്‍ ഉന്നത സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച് ആര്‍ ആര്‍ പി) നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏപ്രില്‍ 1 ന് ശേഷം നിര്‍മ്മിക്കപ്പെടുന്ന എല്ലാ വാഹനങ്ങള്‍ക്കും ഉയര്‍ന്ന സെക്യൂരിറ്റി രജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ സുരക്ഷ നഗരത്തിലെ ആര്‍ടിഒകള്‍ ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് എല്ലാ ആര്‍.ടി.ഒകള്‍ക്കും പുതിയ നമ്പര്‍ പ്ലേറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. 

മഹീന്ദ്രയുടെ വാഹനങ്ങളുടെ വിലയും ഏപ്രില്‍ ഒന്ന് മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്.  പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിലില്‍ 5,000 രൂപയില്‍ നിന്ന് 73,000 രൂപ വരെ ഉയര്‍ത്തുകയാണ് മഹീന്ദ്ര. കമ്പനിയുടെ വാഹനങ്ങളുടെ വില 0.5 ശതമാനം ഉയര്‍ന്ന് 2.7 ശതമാനത്തിലെത്തി.

 

Related Articles

© 2024 Financial Views. All Rights Reserved